സഞ്ചാരി നോട്ട് ബുക്ക് പദ്ധതിക്ക് തുടക്കമായി
തൃക്കരിപ്പൂര്‍: സഞ്ചാരപ്രിയരുടെ ഫേസ്ബുക് കൂട്ടായ്മയായ സഞ്ചാരിയുടെ 'നോട്ട് ബുക്ക്' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. മൂന്നര ലക്ഷത്തിലേറെ അംഗങ്ങളുള്ള കൂട്ടായ്മയുടെ കാസര്‍കോട് ഘടകമാണു ജില്ലയില്‍ പരിപാടിക്കു നേതൃത്വം നല്‍കുന്നത്. സ്‌കൂള്‍ തുറക്കുന്ന വേളയില്‍ പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ സമ്മാനിക്കുന്ന പദ്ധതിയാണു നോട്ട് ബുക്ക്. 'നമ്മുടെ കുട്ടികള്‍ക്കൊപ്പം അവരും ചിരിക്കട്ടെ ' എന്ന ആശയവുമായാണ് പദ്ധതി നടപ്പാക്കുന്നത്. വ്യപാരസ്ഥാപനങ്ങളില്‍ കലക്ഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ച് അവിടെ നിന്നു ശേഖരിക്കുന്ന നോട്ട് ബുക്കുകളും പെന്‍സിലും ബാഗും മറ്റും അര്‍ഹരായ കുഞ്ഞുങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതാണു പദ്ധതി. പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്കു സന്ദേശം കൈമാറുകയും ചെയ്യുന്നു.
തൃക്കരിപ്പൂര്‍ ന്യൂ മുഹമ്മദലി സ്റ്റോറില്‍ നടന്ന പരിപാടി ബ്ലാസ്റ്റേഴ്‌സ് താരം എം. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഫുദൈല്‍, സഞ്ചാരി പ്രവര്‍ത്തകരായ രതീഷ് അമ്പലത്തറ, മുസ്തഫ കോളേത്ത്, ടി.എം.സി.ഇബ്രാഹിം, വിജേഷ്, വിവേക്, മിഥുന്‍ മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."