ചോദ്യം ചെയ്യലിനായി കസ്റ്റംസെത്തിയതോടെ എം.ശിവശങ്കറിനു ദേഹാസ്വാസ്ഥ്യം: ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനു ദേഹാസ്വാസ്ഥ്യം. ഇതോടെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കസ്റ്റംസ് വീട്ടിലെത്തിയത് അറസ്റ്റ് ചെയ്യാനാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാകാം അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവാകേണ്ടതുണ്ട്. കസ്റ്റംസ് തന്നെയാണ് അദ്ദേഹത്തെ വൈകീട്ട് ഏഴ് മണിയോടെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
കസ്റ്റംസ് വാഹനത്തിലാണ് ശിവശങ്കരിനെ ആശുപത്രിയിലെത്തിച്ചത്. ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിട്ടുണ്ട്.
അതേ സമയം കരമനയിലെ ഈ സ്വകാര്യ ആശുപത്രിയിലാണ് എം.ശിവശങ്കറിന്റെ ഭാര്യ ജോലിചെയ്യുന്നത്. അവര്‍ ഇവിടുത്തെ പ്രശസ്തയായ ഡോക്ടറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."