ഉദ്യോഗസ്ഥരില്ല; ഭരണസമിതി അംഗങ്ങള്‍ ഡി.ഡി.പി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി
ബദിയടുക്ക: ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ബദിയടുക്ക പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നതായി ആരോപിച്ചും പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടും പഞ്ചായത്ത് അംഗങ്ങള്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.
പ്രശ്നത്തിനു പരിഹാരമായില്ലെങ്കില്‍ കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പ് ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികളും പദ്ധതികളും താളം തെറ്റും. സ്ഥിരം തസ്തികകളില്‍ 12ല്‍ ഏഴും ഒഴിഞ്ഞു കിടക്കുന്നു. പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറി പോയിട്ട് ഒരു മാസമായിട്ടും പകരം നിയമനമില്ല.
അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, രണ്ടു എല്‍.ഡി ക്ലാര്‍ക്കുമാര്‍ എന്നിവര്‍ സ്ഥലം മാറി പോയി.
എന്നാല്‍ ഇവര്‍ക്കു പകരം നിയമനം നല്‍കിയിട്ടില്ലെന്നും എല്‍.ഡി ക്ലാര്‍ക്ക് തസ്തികകളിലും ഒഴിവുണ്ടെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ അന്‍വര്‍, ശ്യാം പ്രസാദ്, ഡി. ശങ്കരന്, ബാലകൃഷ്ണ,മുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ധര്‍ണക്കു പിന്തുണയുമായി ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, അഡ്വ.എ. ഗോവിന്ദന് നായര്‍, സുധാമ, പി.ആര് സുനില്‍ തുടങ്ങിയവര്‍ ഡി.ഡി.പി ഓഫിസിനു മുന്നിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."