HOME
DETAILS
MAL
സിറിയയില്‍ യു.എസ് രാസായുധ ആക്രമണം നടത്തിയെന്ന് റഷ്യ
backup
September 10 2018 | 20:09 PM
മോസ്‌കോ: സിറിയയില്‍ യു.എസ് രാസായുധ ആക്രമണം നടത്തിയെന്ന് റഷ്യന്‍ ആരോപണം. കിഴക്കന്‍ സിറിയയില്‍ സൈനികരെ ലക്ഷ്യമാക്കി വൈറ്റ് ഫോസ്ഫറസ് ആക്രമണമാണ് നടത്തിയതെന്ന് റഷ്യന്‍ ജനറല്‍ വഌദ്മിര്‍ സാവ്‌ചെങ്കോ പറഞ്ഞു.
ദേര്‍ അസ്സറിലെ ഹജിന്‍ പ്രദേശത്ത് ഞായറാഴ്ചയാണ് യു.എസിന്റെ എഫ്-15 യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്.
ആക്രമണത്തെ തുടര്‍ന്ന് ശക്തമായ അഗ്നിബാധയുണ്ടായെന്നും പ്രത്യാഘാതങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."