മക്ക ഉച്ചകോടി: മാധ്യമപ്പട മക്കയില്‍; ടാക്സികള്‍ക്കും ചെറു വാഹനങ്ങള്‍ക്കും നിരോധനം
മക്ക: മക്കയില്‍ നടക്കുന്ന മൂന്ന് സുപ്രധാന ഉച്ചകോടികള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ മക്കയില്‍ മാധ്യമ പട. ലോകത്തെ മുന്‍നിര മാധ്യമങ്ങളാണ് മധ്യേഷ്യയിലെ കടുത്ത പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന മൂന്നു സുപ്രധാന ഉച്ചകോടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരിക്കുന്നത്. രണ്ടു ദിവസങ്ങളില്‍ അരങ്ങേറുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ലോക നേതാക്കള്‍ മക്കയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് ഉച്ചകോടി, പതിനാലാമത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ ഉച്ചകോടി, മക്ക ഉച്ചകോടി എന്നിങ്ങനെ മൂന്ന് സുപ്രധാന ഉച്ചകോടിക്കാണ്് മക്ക ഒരുങ്ങിയത്.
ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള മാധ്യമ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അന്താരാഷ്ട്രതലത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന 59 വിദേശ ചാനലുകളും 390 അന്താരാഷ്ട്രമാധ്യമ പ്രവര്‍ത്തകരുമാണ് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നത്. ഇവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 13 പ്രൊഫഷണല്‍ ടീമുകള്‍ പ്രവര്‍ത്തിക്കുമെന്ന് സഊദി വാര്‍ത്താ വിതരണ മന്ത്രി തുര്‍ക്കി ബിന്‍ അബ്ദുല്ലാഹ് അല്‍ ശബാന അറിയിച്ചു. മക്കയിലെയും ജിദ്ദയിലെയും ജേര്‍ണലിസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഇവര്‍ക്കായി നാല് മീഡിയ സെന്ററുകളും രാജ്യത്തിന്റെ പുരോഗതിയും നേട്ടവും വിശദീകരിക്കുന്ന പതിനൊന്നു സ്പെഷ്യല്‍ എക്സിബിഷനുകളും സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം മക്കയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി കാറുകളടക്കം ചെറു വാഹനങ്ങള്‍ വരെ മക്കയില്‍ നിരോധിച്ചത് റമദാന്‍ അവസാന പത്തിലെ പുണ്യം നുകരാനെത്തുന്ന വിശ്വാസികള്‍ക്കിടയില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാകും. സുരക്ഷയുടെ ഭാഗമായാണ് മക്കയിലും ഹറം പരിസരങ്ങളിലും ടാക്സികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ അവലംബിച്ച് പ്രവര്‍ത്തിക്കുന്ന ടാക്സികള്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചത്. ചില റോഡുകള്‍ പൂര്‍ണമായും ലോക നേതാക്കളുടെ യാത്രക്കായും നിജപ്പെടുത്തിയിട്ടുണ്ട്. ഇതും തീര്‍ഥാടകര്‍ക്ക് ഏറെ പ്രയാസമായിരിക്കും മക്കയില്‍ ഉണ്ടാക്കുക. എങ്കിലും സുരക്ഷയുടെ ഭാഗമായി തീര്‍ഥാടകര്‍ സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."