കണ്‍സ്യൂമര്‍ ഫെഡ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു: സുരേഷ് ബാബു
കണ്ണൂര്‍: ഇരുട്ടിന്റെ മറവില്‍ നേതാജി റോഡിലെ കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യശാല പ്രവര്‍ത്തനമാരംഭിച്ചത് നിയമവിരുദ്ധമായാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സുരേഷ് ബാബു.
നേതാജി റോഡിലെ വിദേശ മദ്യശാലക്കെതിരായി ആക്ഷന്‍ കമ്മിറ്റി നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ 16ാം ദിവസത്തെ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് മാതൃകയാവേണ്ട സര്‍ക്കാര്‍ സ്ഥാപനം തന്നെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.സി താഹ അധ്യക്ഷനായി. പ്രൊഫ. മുഹമ്മദ്, പി.വി സജീവന്‍, ടി.പി.ആര്‍ നാഥ്, വി ജമാല്‍ ഹാജി, എം.കെ അജയകുമാര്‍ സംസാരിച്ചു. ജനകീയ സമരസമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി എസ്.ഡി.പി.ഐ കണ്ണൂര്‍ മേഖലാ കമ്മിറ്റി പ്രകടനം നടത്തി. കൂടാതെ മദ്യ നിരോധന സമിതിയുടെ മലബാര്‍ മേഖലാ വാഹന പ്രചരണ ജാഥയും സമരപന്തലിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."