HOME
DETAILS

മമ്പുറം തങ്ങളും മതസൗഹാര്‍ദ മാതൃകയും

  
backup
September 10 2018 | 21:09 PM

mamburam-thangal-and-religion-relation-spm-todays-artilce

പ്രളയം വിതച്ച ദുരിതങ്ങളില്‍ നിന്ന് പതുക്കെ കരകയറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്. സര്‍വ പ്രതീക്ഷകളെയും തെറ്റിച്ച് ഒഴുകിയെത്തിയ പ്രളയജലത്തില്‍ ആയുസിന്റെ സമ്പാദ്യമൊന്നടങ്കം ഉപേക്ഷിച്ച് ജീവരക്ഷാര്‍ഥം ഓടിയവര്‍ പുതിയൊരു ജീവിതമാരംഭിക്കാമെന്ന പ്രതീക്ഷയോടെ തിരിച്ചുവന്നിരിക്കുന്നു. പലര്‍ക്കും നഷ്ടപ്പെട്ട പലതും തിരിച്ച് പിടിക്കാമെന്ന ശുഭപ്രതീക്ഷയുണ്ട്. തന്നെ സഹായിക്കാനും കണ്ണീരൊപ്പാനും ആളുകള്‍ കൂടെയുണ്ടെന്ന ഉറപ്പുണ്ട്. കാരണം, അത്ര കരുണാര്‍ദ്രവും മാനുഷികവുമായ ഇടപെടലുകളാണ് പ്രളയ രക്ഷാ പ്രവര്‍ത്തന, ദുരിതാശ്വാസ മേഖലയില്‍ മലയാളികള്‍ നടത്തിയത്. ജാതിമത ഭേദമന്യേ മനുഷ്യരുടെ നിലവിളികള്‍ കേട്ട് കൈരളി ഉണര്‍ന്നു പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഈ വിപത്തിനെ ഫലപ്രദമായി മറികടക്കാന്‍ സാധിച്ചത്. പ്രളയ കാലത്തെ നമ്മുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതിഫലനമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തിയ സഹായ സഹകരണങ്ങള്‍.
വലിയൊരു പ്രളയത്തിന്റെയും അതേ തുടര്‍ന്നു ഒരു മനസ്സും ഒറ്റ മെയ്യുമായുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് ഇവിടെ ജീവിച്ചു മണ്‍മറഞ്ഞ മമ്പുറം തങ്ങളെന്ന മഹാത്മാവ് സമൃതിപഥത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. സാമൂഹിക, സാമുദായിക രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം മാനുഷികമായൊരു ഐക്യത്തിന്റെ മാനസിക തലം നമുക്കിടയില്‍ സജീവമായി നിലകൊള്ളുന്നുവെന്ന് വ്യക്തമായ ഈ സാഹചര്യത്തില്‍ ഈ വ്യക്തിത്വത്തിന്റെ ജീവിത സന്ദേശങ്ങള്‍ക്ക് സവിശേഷമായൊരു പ്രാധാന്യമുണ്ട്. താന്‍ ജീവിച്ചിരുന്ന സാമൂഹിക ചുറ്റുപാടില്‍ കഷ്ടതയും പീഡനവുമനുഭവിക്കുന്നവര്‍ക്കൊപ്പം നിലകൊള്ളുകയും മാനുഷികമായ സമനീതിക്കും സാഹോദര്യത്തിനും വേണ്ടി കര്‍മനിരതനാവുകയും ചെയ്തു എന്നതാണ് ആ ജീവിതത്തെ ശ്രദ്ധേയമാക്കുന്നത്. നമുക്കിടയില്‍ അണയാതെ നിലകൊള്ളുന്നുവെന്ന് പ്രളയം കാണിച്ചു തന്ന സഹവര്‍ത്തിത്വത്തിന്റെ വിളക്കിന് തിരികൊളുത്തിയവര്‍ ഇത്തരം മഹാരഥന്മാര്‍ തന്നെയല്ലേ


ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പോറ്റില്ലമായി പ്രവാചകര്‍ (സ്വ) പരിചയപ്പെടുത്തിയ യമനിലാണ് മമ്പുറം തങ്ങളെന്നും സയ്യിദ് അലവി തങ്ങളെന്നുമൊക്കെ ചരിത്രത്തില്‍ വിശ്രുതനായ ഖുതുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല ഹി.1166 ല്‍ ഭൂജാതനാവുന്നത്. പതിനേഴാം വയസില്‍ കടല്‍ കടന്നെത്തി കേരളക്കരയില്‍ താമസമാക്കി. ഒരു പരദേശിയുടെ സ്വാഭാവിക പാരവശ്യങ്ങള്‍ ഒട്ടുമില്ലാതെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലബാറിലെ മുസ്‌ലിംകളും ദലിതരുമടങ്ങുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ ആശ്രയമായി മാറാന്‍ തങ്ങള്‍ക്ക് സാധിച്ചു. അധഃസ്ഥിതരുടെ കൂടെ നില്‍ക്കാനും അവരുടെ ആവശ്യങ്ങള്‍ക്കായി ശബ്ദിക്കാനുമുള്ള സന്നദ്ധതയും ധീരതയുമാണ് ഇന്നും മമ്പുറം തങ്ങളെ കേരളീയ ചരിത്രത്തിലെ അവിസ്മരണീയ സാന്നിധ്യമായി നിലനിര്‍ത്തുന്നത്.
കൊളോണിയല്‍ ഭരണവും സവര്‍ണ മേധാവിത്വവും കൊണ്ട് പൊറുതിമുട്ടിയ പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹിക സാഹചര്യത്തിലേക്കാണ് മമ്പുറം തങ്ങള്‍ കടന്നുവരുന്നത്. സമനീതിയും തുല്യാവകാശവും വിഭാവനം ചെയ്ത ഒരു മതത്തിന്റെ അമരക്കാരനായി ഇവിടെയെത്തിയ തങ്ങള്‍ക്ക് നിഷ്‌ക്രിയനായി നോക്കിനില്‍ക്കാവുന്ന സാഹചര്യങ്ങളല്ല ഇവിടെ നിലവിലുണ്ടായിരുന്നത്. വാണിജ്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സകല ചൂഷണങ്ങളും നടത്തുന്ന കൊളോണിയല്‍ ഭരണകൂടം ഒരു വശത്ത്; വികലമായ മേധാവിത്വ ബോധത്തിന്റെ പിന്‍ബലത്തില്‍ അധഃസ്ഥിതരെ അടിമവേല ചെയ്യിക്കുന്ന സവര്‍ണ ദുഷ്പ്രഭുത്വം മറുവശത്ത്. ഇവര്‍ക്കിടയില്‍ പെട്ട് ഞെരുങ്ങിക്കഴിയുകയായിരുന്ന സാമാന്യ ജനങ്ങളെ പരിരക്ഷിച്ച് നിര്‍ത്തി, അവകാശങ്ങള്‍ ചോദിച്ചുവാങ്ങിക്കൊടുക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു മമ്പുറം തങ്ങള്‍ നിര്‍വഹിച്ചത്.
മതജാതിഭേദമന്യേ മലബാറിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സര്‍വസമ്മതനായി മമ്പുറം തങ്ങള്‍ നിലനില്‍ക്കുന്നതിന്റെ കാരണവുമിതുതന്നെയാണ്. തിരൂരങ്ങാടിക്കടുത്തുള്ള മമ്പുറത്തെ അദ്ദേഹത്തിന്റെ മഖ്ബറയിലേക്ക് നിരവധി പേരാണ് എന്നും ഒഴുകിയെത്താറുള്ളത്. അവരില്‍ മുസ്‌ലിംകള്‍ മാത്രമല്ല ഉള്ളതെന്ന വസ്തുത ചിലര്‍ക്കൊക്കെ അത്ഭുതകരമായ ഒരു വിവരമാവാം. പക്ഷെ, സഹജീവികളോട് മതഭേദങ്ങളില്ലാതെ മമ്പുറം തങ്ങള്‍ കാണിച്ച സ്‌നേഹത്തിന്റെയും കരുതലിന്റെയും ചരിത്ര പാഠങ്ങളറിയുന്നവര്‍ക്ക് അതില്‍ അത്ഭുതത്തിന് വക കാണില്ല.
മതങ്ങള്‍ ജനങ്ങളെ അകറ്റിമാറ്റി വേലികെട്ടി നിര്‍ത്താനുള്ള മാധ്യമങ്ങളാണ് എന്ന് മനസ്സിലാക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ചിലരൊക്കെ അറിഞ്ഞോ അറിയാതെയോ ഇതിനു പിന്‍ബലമേകുന്നുമുണ്ട്. അന്യ മതാനുയായി ആയതിന്റെ പേരില്‍, വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്നതിനാല്‍ ന്യൂനപക്ഷദലിത് വിഭാഗങ്ങള്‍ നിഷ്ഠൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയമാവുന്ന സമകാലിക സാഹചര്യമാണ് ഇവിടെ പ്രതിചേര്‍ക്കപ്പെടേണ്ടത്. പക്ഷെ, ഇത്തരം അരുംകൊലകള്‍ക്ക് പ്രേരകവും പ്രചോദനവുമായി മതങ്ങള്‍ വ്യാജമായി മുദ്രയടിക്കപ്പെടുന്നു എന്നതാണ് ഏറെ ദുഃഖകരം.


മതങ്ങളെ യഥാര്‍ഥ സ്രോതസുകളില്‍ നിന്ന് ഉള്‍ക്കൊള്ളാനും ലോകസമാധാനം കാംക്ഷിക്കുന്ന അവയുടെ ഉള്‍സാരങ്ങള്‍ മനസ്സിലാക്കാനും മതാനുയായികളായി നടിക്കുന്നവര്‍ക്കു തന്നെ കഴിയാതെ പോകുന്നു. സര്‍വ മതാനുഷ്ഠാനക്കാരും പരസ്പര ബഹുമാനത്തോടെ സ്‌നേഹിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന ലോകമാണ് ഓരോ മതത്തിന്റെയും ആചാര്യന്മാര്‍ വിഭാവനം ചെയ്തിട്ടുള്ളത്.
പരസ്പര സഹകരണവും സഹവര്‍ത്തിത്തവുമാണ് വിവിധ മതങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ തന്നെ അന്യനെ സ്‌നേഹിക്കാനും സഹായിക്കാനും നമുക്കാകുന്നത്. പ്രളയം പോലുള്ള വന്‍ വിപത്തുകള്‍ വരുമ്പോള്‍ തോളോട് തോള്‍ ചേര്‍ന്ന് നാം പ്രതികരിക്കുന്നു. സുന്ദരവും സ്തുത്യര്‍ഹവുമായ ഈ സാമൂഹികാന്തരീക്ഷം സാധ്യമായത് നമുക്ക് മതങ്ങളുടെ ഉള്‍സാരങ്ങളെക്കുറിച്ച് ബോധ്യമുള്ളതിനാലാണ്. സ്വജീവിതത്തിലൂടെ വിഭാഗീയതകളില്ലാത്ത സ്‌നേഹത്തിന്റെ മനോഹരാധ്യാപനങ്ങള്‍ വരച്ച് കാട്ടിയ മമ്പുറം തങ്ങളടക്കമുള്ള മഹത്തുക്കളാണ് ഈ മഹിതമായ സംസ്‌കാരത്തിന്റെ ചാലകശക്തികള്‍.
മതേതരത്വത്തിന്റെ പേര് പറഞ്ഞ് മതവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒട്ടും ഭൂഷണമല്ല. അതു കൊണ്ട് മാത്രമേ മതേതരത്വം പുലരൂ എന്ന നിലപാടിനാണ് മാറ്റം വരേണ്ടത്. ഇസ്‌ലാമിക പണ്ഡിതനും ആത്മീയ നായകനുമായിരിക്കെ ഹരിജനങ്ങളടങ്ങുന്ന അനേകായിരം അമുസ്‌ലിംകള്‍ക്ക് മമ്പുറം തങ്ങള്‍ സമാശ്വാസം പകര്‍ന്നത് ഇസ്‌ലാമിന്റെ നിയമ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തു കൊണ്ടായിരുന്നില്ല. അവരുടെ പാതയിലൂടെ മുന്നോട്ട് പോവാനാണ് ഇസ്‌ലാം നമ്മോടാവശ്യപ്പെടുന്നത്. അത് തന്നെയാണ് നമുക്ക് അഭികാമ്യവും.
(മമ്പുറം മഖാം നടത്തിപ്പുകാരായ
ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റിയുടെ
പ്രസിഡന്റ് കൂടിയാണ് തങ്ങള്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago