HOME
DETAILS
MAL
ടാങ്കര്‍ ലോറി തൊഴിലാളികളുടെ ശമ്പളം പരിഷ്കരിച്
backup
May 10 2017 | 20:05 PM
ചു
കണ്ണൂര്‍: മംഗളുരു ഭാരത് പെട്രോളിയം കോര്‍പറേഷന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെയും പ്ലാന്റുകളില്‍ നിന്നു കണ്ണൂര്‍, കാസര്‍കോട്, വയനാട് കോഴിക്കോട് ജില്ലകളില്‍ പാചക വാതകമെത്തിക്കുന്ന ലോറി തൊഴിലാളികളുടെ ശമ്പളം പരിഷ്കരിച്ചു. അഡീഷനല്‍ ലേബര്‍ കമ്മിഷണര്‍ എസ്.ഐ ശ്രീധരന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ ശമ്പള വ്യവസ്ഥ ധാരണയായത്. വേതന വര്‍ധനവ് ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും. ചര്‍ച്ചയില്‍ ഉടമകളുടെ പ്രതിനിധിയായി ഓള് കേരള എല്‍.പി.ജി ട്രാന്‍സ്പോര്‍ട്ട് അസോ. ഭാരവാഹികളായ ബിനോയ് അലക്സ്, കെ.സി വേണു, എം. വത്സരാജ്, എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് കണ്ണൂര്‍ ജില്ലാ ഫ്യൂവല്‍ എംപ്ലോയിസ് യൂണിയന് ഭാരവാഹികളായ എ. പ്രേമരാജന്‍, പി.ഷൈജു, എ.കെ അഭിലാഷ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."