എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തു; കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കും
കോട്ടയം: കെവിന് വധകേസില്‍ സസ്പെന്‍ഷനിലായ ഗാന്ധി നഗര്‍ എസ്.ഐ എം.എസ് ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കും. സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബു, ഐ.ജിയുടെ ഉത്തരവിനെ തുടര്‍ന്ന് സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു.
നേരത്തെ കേസില്‍ നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് എസ്.ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തത് കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖ്റെയുടെ ഉത്തരവിറങ്ങിയത്. സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാന്‍ റേഞ്ച് ഐ.ജി. ഉത്തരവിട്ടിരിക്കുന്നത്. ഷിബുവിന് ചുമതല നല്കുന്ന കാര്യത്തില്‍ എസ്.പി. തീരുമാനമെടുക്കുമെന്നാണ് വിവരം.
കെവിനെ തട്ടിക്കൊണ്ടുപോയ ഉടന്‍തന്നെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു. എസ്.ഐ കൃത്യസമത്ത് നടപടി എടുത്തിരുന്നെങ്കില്‍ കെവിന്റെ ജീവന് നഷ്ടപ്പെടില്ലായിരുന്നില്ലെന്ന് കെവിന്റെ പിതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."