വീ വണ്‍ ഫോര്‍ സെക്യുര്‍ ഇന്ത്യ; എസ്.കെ.എസ്.എസ്.എഫ് ദേശീയ കാംപയിന് തുടങ്ങി
കോഴിക്കോട്: ഭരണ കൂടങ്ങളില്‍ നിന്നും നീതിന്യായ കോടതികളില്‍ നിന്നും അനുദിനം നീതി നിഷേധവും ജനാധിപത്യ വിരുദ്ധ സമീപനങ്ങളും തുടരുന്ന സാഹചര്യത്തില്‍ വീ വണ്‍ ഫോര്‍ സെക്യുര്‍ ഇന്ത്യ എന്ന ശീര്‍ഷകത്തില്‍ എസ്.കെ.എസ്.എസ്.എഫ് ദേശീയ കാംപയിന് തുടങ്ങി. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന കാംപയിനിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവിധ പരിപാടികള്‍ നടക്കും. ബ്രൈന്‍ ടോക്ക്, പ്ലക്കാട് പ്രതിഷേധം, വെബിനാര്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയാണ് പ്രധാന പരിപാടികള്‍.
കാംപയിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകര്‍, നിയമ വിദഗ്ദര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ദലിത് ആക്റ്റിവിസ്റ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉര്‍ദു, ഇംഗ്ലീഷ്, ബംഗ്ല, തെലുങ്ക്, മറാത്തി, ആസാമി തുടങ്ങിയ ഭാഷകളിലുള്ള പ്രമുഖരുടെ പ്രഭാഷണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും.
യോഗത്തില്‍ റഈസ് അഹ്മദ് മണിപ്പൂര്‍ അധ്യക്ഷനായി. സത്താര്‍ പന്തലൂര്‍, അസ്ലം ഫൈസി ബാഗ്ലൂര്, ഉമൈര്‍ അഹ്മദ് ആന്ദ്രപ്രദേശ്, മൗലാവി ഹസീബ് ബീവണ്ടി, അനീസ് അബ്ബാസി രാജസ്ഥാന്, ജലാല്‍ ഫൈസി ദല്‍ഹി, സയ്യിദ് മുഈന്‍ ജിഫ്രി അസം, മന്‍സൂര്‍ ഹുദവി കൊല്‍ക്കത്ത, ശാഫി മശ്രിഖി ഹൈദരാബാദ്, ഡോ. ജാബിര്‍ ഹുദവി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."