മുട്ട് വേദനയെ തുടര്‍ന്ന് നെയ്മര്‍ ക്യാംപ് വിട്ടു
സാവോ പോളോ: കോപ്പാ അമേരിക്കക്കൊരുങ്ങുന്ന ബ്രസീല്‍ ടീമിന് തിരിച്ചടി. സൂപ്പര്‍ താരം നെയ്മര്‍ കഴിഞ്ഞ ദിവസം മുട്ട് വേദനയെ തുടര്‍ന്ന് ക്യാംപ് വിട്ടതാണ് ബ്രസീലിന് തിരിച്ചടിയായത്. പരിശീലന മത്സരത്തിനിടെയായിരുന്നു താരം വേദന കൊണ്ട് പുളഞ്ഞ് ഗ്രൗണ്ടിന് പുറത്തേക്ക് പോയത്. ടീം ഡോക്ടറെത്തി നെയ്മറിനെ ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുപോവുകയും ചെയ്തു. ഏറെ നാളായി പരുക്കിന്റെ പിടിയിലായിരുന്ന നെയ്മര്‍ കഴിഞ്ഞ ഒരു മാസം മുമ്പാണ് മൈതാനത്ത് തിരിച്ചെത്തിയത്. തുടര്‍ന്ന് ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് നാല് മത്സരങ്ങള്‍ മാത്രമാണ് നെയ്മര്‍ക്ക് കളിക്കാനായത്. മൂന്ന് മത്സരങ്ങളില്‍ താരത്തിന് വിലക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ പരുക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ മെഡിക്കല്‍ വിഭാഗം പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ലോകകപ്പിന്റെ സമയത്തും നെയ്മര്‍ക്ക് ഇത്തരത്തില്‍ പരുക്കേറ്റിരുന്നതായി ടീം ഡോക്ടര്‍ ഫാബിയോ പറഞ്ഞു. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ സ്ഥാനം ഡാനി ആല്വേസിന് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."