HOME
DETAILS

കവി അക്കിത്തിന്‍റെ നിര്യാണത്തില്‍ പ്രവാസലോകത്തും അനുശോചനം

  
backup
October 17 2020 | 12:10 PM

akkitham-death-gulf-malayalee-latest-news

മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ കവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചനമറിയിച്ചു.

ബഹ്റൈന്‍ കെ.എം.സി.സി
മഹാകവി അക്കിത്തത്തിെൻറ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മലയാള സഹിത്യരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ അതുല്ല്യപ്രതിഭയുടെ വിയോഗം ഭാഷാകേരളത്തിന്റെ തീരാനഷ്ടമാണെന്നും മലയാള കവിതയെ ഉയരങ്ങളിലെത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.എം.സി.സി സംസ്ഥാന നേതാക്കള്‍ പറഞ്ഞു.

മനുഷ്യ മനസുകളിലെ സ്‌നേഹദര്‍ശനം തന്റെ കവിതകളിലൂടെ സമൂഹത്തിലേക്കെത്തിച്ച അക്കിത്തം മലയാള കവിതാരംഗത്ത് തന്റേതായ കാഴ്ചപ്പാടുകളിലൂടെയും ശൈലികളിലൂടെയും ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ പ്രിയകവിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മലയാള കവിതാരംഗത്ത് അദ്ദേഹത്തിന്റെ ശേഷിപ്പുകള്‍ എല്ലാകാലത്തും ശ്രദ്ധിക്കപ്പെടുമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ബഹ്‌റൈൻ കേരളീയ സമാജം
മാനവികതയുടെയും കാരുണ്യത്തിെൻറയും വിശ്വകാവ്യങ്ങളെഴുതിയ മഹാകവി അക്കിത്തത്തിെൻറ വിയോഗം കേരള സാഹിത്യ- സാംസ്കാരിക രംഗത്തിന് തീരാനഷ്ടമാണെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. 20ാം നൂറ്റാണ്ടിെൻറ ഇതിഹാസകവിയായ അക്കിത്തത്തിെൻറ സംഭാവനകൾ മലയാള സാഹിത്യത്തിെൻറ ചരിത്രത്തിലെ നാഴികക്കല്ലുകൾ കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യത്തിനും ആധുനികതക്കും ഇടക്ക് തനത് ഇടം കണ്ടെത്തിയ സാഹിത്യകാരനായിരുന്നു അക്കിത്തമെന്ന് സമാജം സെക്രട്ടറി വർഗീസ് കാരക്കൽ അനുസ്മരിച്ചു. ജ്ഞാനപീഠ പുരസ്കാരജേതാവ് കൂടിയായ അക്കിത്തത്തിെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ കേരളീയ സമാജം എക്‌സിക്യൂട്ടിവ് കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.

വീ കെയർ ഫൗണ്ടേഷൻ
അക്കിത്തത്തിെൻറ നിര്യാണത്തിൽ വീ കെയർ ഫൗണ്ടേഷൻ ബഹ്‌റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചിച്ചു. പ്രതിഭാധനനായ ഒരു സാഹിത്യകാരനെയും അതിലുപരി ഒരു മനുഷ്യസ്നേഹിയെയുമാണ് അദ്ദേഹത്തിെൻറ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. തെൻറ കൃതികളിലൂടെ സാധാരണക്കാരെൻറ പ്രശ്നങ്ങളെ കേരളത്തിെൻറ സാമൂഹിക മണ്ഡലത്തിൽ അതിശക്തമായി അവതരിപ്പിച്ചുകൊണ്ട് മാനവരാശിയുടെ ഉന്നമനത്തിനായി അദ്ദേഹം പ്രയത്നിച്ചുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിവിധ കൂട്ടായ്മകള്‍ക്കു പുറമെ ബഹ്റൈനിലെ പ്രമുഖ വ്യക്തികളും അനുശോചമറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago