ബിവറേജസ് പുനരാരംഭിക്കുമെന്ന ആശങ്കയില്‍ നാട്ടുകാര്‍
ബിവറേജസ് അടച്ചുപൂട്ടിയെങ്കിലും കെട്ടിടത്തിന് വാടക മുടക്കാതെ കോര്‍പറേഷന്‍എടപ്പാള്‍: സുപ്രിംകോടതി വിധിയെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 31നു സംസ്ഥാനപാതയോരത്തെ കണ്ടനകത്തു പ്രവര്‍ത്തിച്ചിരുന്ന മദ്യശാല അടച്ചുപൂട്ടിയെങ്കിലും കെട്ടിട ഉടമയ്ക്കു ബിവറേജസ് കോര്‍പറേഷന്‍ ഇപ്പോഴും വാടക നല്‍കുന്നു. മാസം 60,000 രൂപയാണ് കണ്ടണ്ടനകത്തെ മദ്യശാലയ്ക്കു വാടകയായി നല്‍കുന്നത്.
ഇവിടെയുള്ള മദ്യം നീക്കംചെയ്യാത്തതാണ് വാടക നല്‍കാന്‍ കാരണമായി പറയുന്നത്. ഇതു മൂലം കോര്‍പറേഷനു ലക്ഷങ്ങളുടെ നഷ്ടമാണ്. വാടകയ്ക്കു പുറമേ വൈദ്യുതി ഇനത്തിലും ഇവിടെ ജോലി ചെയ്യുന്ന സുരക്ഷാ ജീവനക്കാരന്റെ വേതനമിനത്തിലും തുക ചെലവാകുന്നുണ്ട്. എന്നാല്‍, സംസ്ഥാനപാതയുടെ പേരു മാറ്റി ജില്ലാ പാതയാക്കി ഈ മദ്യശാല ഇവിടെ പുനരാരംഭിക്കുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍.
ഈ നീക്കം നടക്കുന്നതിനാലാണ് മദ്യം നീക്കംചെയ്യാത്തതെന്നുള്ള ആശങ്കയുമുണ്ട്. ഈ മദ്യവിതരണശാല നേരത്തേ വട്ടംകുളം കുറ്റിപ്പാലയിലേക്കു മാറ്റാന്‍ നീക്കം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതിനിടയില്‍ സമരസമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയും കുറ്റിപ്പാലയില്‍ മദ്യശാല ആരംഭിക്കുന്നതിനു സ്റ്റേ വാങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."