ചൈനയിലെ മുസ്‌ലികളെ തടവിലിടല്‍; ഉപരോധ നീക്കവുമായി യു.എസ്
വാഷിങ്ടണ്‍: മുസ്‌ലിം വിഭാഗമായ ഉയിഗുറുകളെ അനധികൃതമായി തടവിലിടുന്ന ചൈനീസ് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ ഉപരോധം നീക്കവുമായി യു.എസ്. ചൈനയിലെ മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികള്‍, കമ്പനികള്‍ എന്നിവക്കെതിരേയാണ് നടപടികള്‍ പരിഗണക്കുന്നതെന്ന് യു.എ.സ് വൃത്തങ്ങള്‍ അറിയിച്ചു.
മനുഷ്യാവകാശ ലംഘനങ്ങളുടെ അടിസ്ഥാനത്തിത്തില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് സാധ്യത. നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ വിപണനം നടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും അധികൃതര്‍ ശ്രമം ആരംഭിച്ചു.
ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗുറുകളെ നിരീക്ഷിക്കാനായി ഉപയോഗിക്കുന്ന സാങ്കേതി വിദ്യകളില്‍ ഭൂരിഭാഗവും യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ചൈനക്കെതിരേയുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് വൈറ്റ് ഹൗസ്, യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവകളില്‍ മാസങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ച ആരംഭിച്ചിരുന്നു. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ എന്നിവരോട് ആവശ്യപ്പെട്ടതോടെയാണ് ഉപരോധനടപടികള്‍ യു.എസ് വേഗത്തിലാക്കിയത്.
ഉയിഗുറുകളെ ചൈന അടച്ചമര്‍ത്തുന്നുവെന്നും യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ പീഡിപ്പിക്കുന്നത് സംബന്ധിച്ച് 117 പേജുള്ള റിപ്പോര്‍ട്ടും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ടു. രാജ്യം ഇതുവരെ കാണാത്ത അടിച്ചമര്‍ത്തലുകളാണ് ചൈനയില്‍ നടക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ചൈനയിലെ ഡയരക്ടര്‍ സോഫി റിച്ചാഡ്‌സന്‍ പറഞ്ഞു. ചൈനക്കെതിരെ യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."