വര്‍ണ മത്സ്യങ്ങള്‍
ഓസ്‌കാര്‍
അലങ്കാരമത്സ്യം വളര്‍ത്തുന്നവരെ സംബന്ധിച്ച് അന്തസിന്റെ അടയാളമാണ് ഓസ്‌കാര്‍. ആമസോണ്‍ കാരനായിട്ടാണ് ഈ സുന്ദരനെ കണക്കാക്കുന്നത്. ഏതാണ്ടണ്ട് പതിനഞ്ച് ഇഞ്ചു വരെ വലുപ്പം വയ്ക്കും. കറുപ്പും സ്വര്‍ണ വര്‍ണവും ഒലീവ് ഗ്രീനും കലര്‍ന്ന മനോഹരമായ ഡിസൈനുകളോടു കൂടിയ ശരീരമാണിതിനുള്ളത്. കൂടാതെ റോസ് നിറത്തിലുള്ള വെല്‍വെറ്റ് ഓസ്‌കാര്‍, വെള്ള നിറത്തിലുള്ള ആല്‍ബിനോ ഓസ്‌കാര്‍ തുടങ്ങിയവയും ഇക്കൂട്ടത്തില്‍ സാധാരണമാണ്.
കാഴചയ്ക്ക് സുന്ദരനാണെങ്കിലും സ്വഭാവത്തില്‍ 'വയലന്റാ'ണ്. മറ്റു മത്സ്യങ്ങളെ -സ്വന്തം വര്‍ഗത്തില്‍പെട്ട ചെറിയവരെ വരെ- ഉപദ്രവിക്കുന്ന സ്വഭാവവുമുണ്ട്. ഭക്ഷണത്തില്‍ തികഞ്ഞ നോണ്‍ വെജിറ്റേറിയനാണ്. വിലയുടെ കാര്യത്തിലും ആള് മോശക്കാരനല്ല. സാധാരണ ആറ് ഇഞ്ച് (പതിനഞ്ച് സെന്റീമീറ്റര്‍) വലുപ്പമുള്ള ഒരു ജോഡി ഓസ്‌കാറിന് വില ആയിരങ്ങളുടെ കണക്കിലാണ് വരുക. വെല്‍വെറ്റ്, ആല്‍ബിനോ ഇനങ്ങളാണെങ്കില്‍ പിന്നെയും വില കൂടും.
പിറാനയും പാക്കുവും
പിറാന എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഭയമാകും. അതിഭീകരനായ നരഭോജിയായിട്ടാണ് പിറാനയെ അറിയുന്നത്. നമ്മുടെ നാട്ടില്‍ പിറാനയെ അക്വേറിയങ്ങളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലും വളര്‍ത്തുന്നത് നിരോധിച്ചിരിക്കുകയാണ്. അതേ സമയം നമ്മുടെ അക്വേറിയം കടകളില്‍ പിറാനകളെ വില്‍പനയ്ക്ക് വച്ചിരിക്കുന്നതായും കാണാം.
ഇവന്‍ ആമസോണ്‍കാരനായ പിറാനയല്ല. കാഴ്ചയ്ക്ക് പിറാനയെപ്പോലെയിരിക്കുന്ന പിറാനയുടെ ബന്ധുവായ'പാക്കു'വാണ്. കാഴ്ചയില്‍ ആവോലിയെ ഓര്‍മിപ്പിക്കുന്ന ഇവന്‍ സ്വഭാവത്തില്‍ പിറാനയുമായി യാതൊരു ബന്ധവുമില്ല. വെജിറ്റേറിയന്‍ ഭക്ഷണമായാലും പ്രശ്‌നമില്ല. മുകള്‍ ഭാഗത്ത് ചാരനിറമോ കരിമ്പച്ചയോ, താഴത്തേക്കെത്തുന്നതിനനുസരിച്ച് നിറം വെള്ളയിലേക്കെത്തും. തലയുടെ കീഴ്ഭാഗത്ത് അല്‍പം ചുവപ്പും.
ആമസോണ്‍കാരനാണ്. സാധാരണ സാഹചര്യങ്ങളില്‍ 24 ഇഞ്ചുവരെ വലുപ്പം വെക്കാറുണ്ടെണ്ടങ്കിലും അക്വേറിയങ്ങളില്‍ 12 ഇഞ്ചിലധികം വളരുന്നതായി കണ്ടണ്ടിട്ടില്ല.
ഏയ്ഞ്ചലുകള്‍
ഗോള്‍ഡ് ഫിഷുകളെ കഴിഞ്ഞാല്‍ അക്വേറിയങ്ങളുടെ ഓമനകളാണ് ഏയ്ഞ്ചല്‍ എന്ന മാലാഖ മത്സ്യങ്ങള്‍. കാഴ്ചക്ക് അതി സുന്ദരങ്ങളായ ഇവ വെളുപ്പും കറുപ്പും പലതരം വരകളും ഡിസൈനുകളുമായി വിവിധ മനോഹര രൂപങ്ങളില്‍ കാണപ്പെടുന്നു. ജന്മദേശം ആമസോണ്‍. പരമാവധി വലുപ്പം ആറ് ഇഞ്ചാണെങ്കിലും മൂന്ന് ഇഞ്ചു വരെ വലുപ്പമുള്ളവയെയാണ് സാധാരണ അക്വേറിയങ്ങളില്‍ കാണപ്പെടുന്നത്.
ലോച്ചുകള്‍
'അക്വേറിയങ്ങളിലെ തോട്ടികള്‍' എന്ന വിശേഷണം ലോച്ചുകള്‍ക്ക് ചേരും. മറ്റു മത്സ്യങ്ങളുടെ വിസര്‍ജ്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ഇവയുടെ മെനു. സാധാരണയായി മൂന്നര നാല് ഇഞ്ചു വരെ വലുപ്പം വയ്ക്കും. ഉരുണ്ടണ്ട് നീണ്ടണ്ട ശരീരമാണിവയുടേത്. വിവിധ തരത്തിലുള്ള വരകള്‍ കൊണ്ടണ്ടുനിറഞ്ഞിരിക്കും. ഈ വരകളുടെ സ്വഭാവമനുസരിച്ച് വൈ ലോച്ച്, ടൈഗര്‍ ലോച്ച് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു.
ഫൈറ്റര്‍
കാഴ്ചയില്‍ അതി സുന്ദരന്‍, പക്ഷേ വഴക്കാളി. ഇതാണ് ഇത്തിരിക്കുഞ്ഞനു ചേര്‍ന്ന വിശേഷണം. ചെറിയ അക്വേറിയങ്ങളിലും ഗ്ലാസ് ബൗളുകളിലും വളര്‍ത്തുന്ന ഫൈറ്റര്‍ രണ്ടണ്ടും ആണ്‍മത്സ്യങ്ങളാണെങ്കില്‍ ഒരാളുടെ മരണത്തില്‍ കലാശിക്കുന്ന യുദ്ധം ഉറപ്പ്. അടുത്തടുത്തായി രണ്ടണ്ട് ആണ്‍ ഫൈറ്റര്‍ മത്സ്യങ്ങളെ സൂക്ഷിച്ചാല്‍ പരസ്പരം ആക്രമിക്കാന്‍ വേണ്ടണ്ടി ഇവ അക്വേറിയത്തിന്റെ ഭിത്തികളില്‍ കൊത്തുന്നത് രസകരമായ കാഴ്ചയാണ്.
മോളികള്‍
ഫിഷ്‌മോളി എന്നോര്‍ക്കുമ്പോള്‍ വായില്‍ വെള്ളം നിറയുന്നതു പോലെ തന്നെ അലങ്കാര മത്സ്യ പ്രേമികള്‍ക്ക് മോളി മത്സ്യം എന്നു കേട്ടാല്‍ മനസു നിറയും. അത്രക്കു സുന്ദരന്മാരാണ് ഈ ഇത്തിരിക്കുഞ്ഞന്മാര്‍. കറുപ്പിനേഴഴക് എന്ന ചൊല്ല് അര്‍ഥവത്താക്കുന്ന തരത്തില്‍ മിനുത്ത എണ്ണക്കറുപ്പന്മാര്‍ തുടങ്ങി തൂവെള്ള നിറത്തിലുള്ളവരും കറുപ്പും വെളുപ്പും ഇടകലര്‍ന്ന സുന്ദരന്മാരും ഇക്കൂട്ടത്തിലുണ്ടണ്ട്. പരമാവധി വലുപ്പം രണ്ടണ്ട് ഇഞ്ച്. സാധാരണ അക്വേറിയങ്ങളില്‍ ഒന്ന് ഒന്നര ഇഞ്ചു വരെയാണ് വലുപ്പം. അക്വേറിയങ്ങളില്‍ തന്നെ വംശ വര്‍ധന നടത്തുമെന്ന സവിശേഷതയും ഇവക്കുണ്ടണ്ട്. മിശ്രഭുക്കുകളാണ്.
സക്കര്‍ ഫിഷ്
അക്വേറിയങ്ങളില്‍ ചിലപ്പോള്‍ ഒരു പ്രതിമ പോലെ അനക്കമില്ലാതെ ഒട്ടേറെ സമയം കഴിച്ചു കൂട്ടുന്ന സക്കറുകള്‍ കാഴ്ചക്ക് സുന്ദരന്മാരല്ല. പക്ഷേ ലോച്ചുകളെ പോലെ ഇവയും ടാങ്കിലെ 'ശുചീകരണ വിഭാഗം' ജീവനക്കാരാണ്. ടാങ്കിന്റെ ഭിത്തികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൂപ്പലുകളും മറ്റുമാണിവയുടെ ആഹാരം.
ഗപ്പികള്‍
കൊതുകിനെ കൊല്ലുവാനെന്തു നല്ലൂ
ഗരുഡരെയൊന്നു വിളിച്ചു നോക്കൂ
കുഞ്ഞുണ്ണിമാഷുടെ പ്രശസ്തമായ രണ്ടണ്ടുവരിക്കവിതയാണ്. പക്ഷെ ഗരുഡരെ വിളിച്ച് ബുദ്ധിമുട്ടേണ്ടണ്ട ആവശ്യമില്ല. നമുക്ക് കൊതുകിനെ കൊല്ലാന്‍ പകരം ഗപ്പിയെയൊന്നു വളര്‍ത്തി നോക്കൂ എന്നു മാറ്റി പാടിയാല്‍ മതി. ഇന്ന് ലോകമെങ്ങും വ്യാപിച്ചിട്ടുള്ള ഗപ്പിയെന്ന കൊച്ചു മത്സ്യം കൊതുകു നശീകരണത്തിന് പരീക്ഷിച്ചു നോക്കാവുന്ന കൊച്ചു മിടുക്കനാണ്. ഇവന്റെ ഇഷ്ട ഭക്ഷണം കൊതുകിന്റെ ലാര്‍വയാണ്.
വീട്ടിന് ചുറ്റും രണ്ടണ്ടു മൂന്നിടങ്ങളിലായി പൂച്ചട്ടിയോ മറ്റു പാത്രങ്ങളിലോ കുറച്ചു ഗപ്പികളെ വളര്‍ത്തി നോക്കൂ. മുട്ടയിടാന്‍ കെട്ടി നില്‍ക്കുന്ന വെള്ളമന്വേഷിച്ചു നടക്കുന്ന കൊതുകുകള്‍ ഈ വെള്ളത്തില്‍ മുട്ടയിടും. മുട്ട വിരിഞ്ഞു പുറത്തു വരുന്ന ലാര്‍വകളെ ഗപ്പികള്‍ ഭക്ഷണമാക്കിക്കൊള്ളും. കൂടാതെ ഗട്ടറുകളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മറ്റും ഇവനെ വിടാം. ഏത് സാഹചര്യത്തിലും വളരാന്‍ കഴിയുന്ന ഇവന്‍ പെട്ടെന്ന് പെരുകുന്ന കൂട്ടത്തിലാണ്. ആണ്‍ മത്സ്യങ്ങള്‍ക്കാണ് പെണ്‍ മത്സ്യങ്ങളേക്കാള്‍ ഭംഗി കൂടുതല്‍.
ഗോള്‍ഡ്ഫിഷ്
അക്വേറിയം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്കോടിയെത്തും ഈ സുന്ദര ജീവികള്‍. ജന്മദേശം ചൈന, ക്രിസ്തുവിനു മുന്‍പ് തന്നെ ചൈനക്കാര്‍ ഇവയെ അലങ്കാര മത്സ്യങ്ങള്‍ എന്ന രീതിയില്‍ വളര്‍ത്തിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടണ്ട്. പരമാവധി 35 സെന്റീമീറ്റര്‍ വരെ വളരുമെങ്കിലും സാധാരണ പന്ത്രണ്ടണ്ട് പതിനഞ്ച് സെന്റീമീറ്റര്‍ വരെയാണ് വളര്‍ന്നു കാണുന്നത്. വലിയ തീറ്റ പ്രിയരാണ്. അതേ സമയം തീര്‍ത്തും പാവങ്ങളും. ഇവയുടെ സ്വര്‍ണ വര്‍ണവും ഞൊറിയിട്ട പോലെയുള്ള മനോഹരമായ വലിയ ചിറകുകളും മൂന്നോ നാലോ ഞൊറികളിലായി ഏകദേശം ശരീരത്തിന്റെ തന്നെ അതേ വലുപ്പത്തിലുള്ള വാലും ഇവയെ ആകര്‍ഷകമാക്കുന്നു.
സാധാരണയായി സ്വര്‍ണ നിറമാണെങ്കിലും മ്യൂട്ടേഷന്‍ മൂലം വിവിധ നിറത്തിലും ഇവ കാണപ്പെടാറുണ്ടണ്ട്. ഇങ്ങനെ ആകര്‍ഷകമായ നല്ല മഷിക്കറുപ്പ് നിറത്തില്‍ കാണപ്പെടാവുന്നവയെ ബ്ലാക്ക് മോര്‍ എന്നാണ് വിളിക്കുന്നത്. കൂടാതെ ബ്രാസ്‌ഗോള്‍ഡ്, ഒറാന്‍ഡ എന്നീ ഇനങ്ങളിലും കാണപ്പെടുന്നു. ഗോള്‍ഡ് ഫിഷുകള്‍ സാധാരണക്കാരന്റെ കീശക്കിണങ്ങുന്ന വിലക്ക് ലഭ്യമാണെങ്കിലും ഒറാന്‍ഡക്ക് താരതമ്യേന വില കൂടിയിരിക്കും. നല്ല 'വയറന്‍' മാരായതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കലങ്ങി വെള്ളം വേഗം ചീത്തയാകുന്നതിന് ഇടയുണ്ടണ്ട്. വെള്ളം കലക്കുന്നതില്‍ വിദഗ്ധരുമാണ്.
കാര്‍പറുകള്‍
ഗ്ലാസ് അക്വേറിയത്തിലെന്നതിനേക്കാള്‍ ചെറുകുളങ്ങളിലും ഗാര്‍ഡന്‍ പോണ്ടണ്ടുകളിലും മറ്റും വളര്‍ത്താന്‍ പറ്റിയ മത്സ്യങ്ങളാണ് കാര്‍പ്. ലോകത്തിന്റെ പല ഭാഗങ്ങളിലും പരന്നു കിടക്കുന്ന ഇവ കാഴ്ചയില്‍ സ്വര്‍ണ മത്സ്യങ്ങളെ ഓര്‍മിപ്പിക്കും. രണ്ടണ്ടു മൂന്നടി വരെ വലുതാകും. സാധാരണ ഗാര്‍ഡന്‍ പോണ്ടണ്ടുകളിലും മറ്റും പതിനഞ്ച് ഇരുപത് ഇഞ്ചു വരെ വലുപ്പം വെക്കാറുണ്ട്. ഭക്ഷണകാര്യത്തില്‍ നിര്‍ബന്ധമില്ലാത്ത, സ്വര്‍ണ നിറത്തിനു പുറമെ ലോഹനിറവും വെളുപ്പും പുള്ളിക്കുത്തുകളുമായി വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന ഇവയെ സമൂഹമായി ചെറുകുളങ്ങളില്‍ വളര്‍ത്താന്‍ പറ്റുന്നവയാണ്.
ബാര്‍ബ്
തെക്കു കിഴക്കന്‍ ഏഷ്യയിലും ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും കാണപ്പെടുന്ന ബാര്‍ബുകള്‍ ഊര്‍ജസ്വലരും വര്‍ണപ്പകിട്ടിന് പേരു കേട്ടവയുമാണ്. വിവിധ ഇനം മത്സ്യങ്ങളെ വളര്‍ത്തുന്ന സമൂഹ അക്വേറിയത്തിലേക്ക് പറ്റിയവയാണ് ഈയിനം. ടൈഗര്‍ ബാര്‍ബ്, ടിന്‍ഫോയില്‍ ബാര്‍ബ് തുടങ്ങിയ ഇനങ്ങള്‍ നമ്മുടെ അക്വേറിയങ്ങള്‍ക്ക് സുപരിചിതമായ ഇനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."