മലേറിയ പടരുന്നു; അസുഖബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
തിരുവനന്തപുരം: കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മലമ്പനി പടരുന്നു. അസുഖബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പേര്‍ അസുഖബാധിതരായതെന്ന് ജനുവരി മുതലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ചുവരെ 21പേര്‍ക്ക് അസുഖം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് 20 പേര്‍ക്കും തിരുവന്തപുരത്ത് 13 പേര്‍ക്കും അസുഖം സ്ഥിരീകരിച്ചു. കുറവ് വയനാട്ടിലാണ്. രോഗബാധിതരില്‍ ഭൂരിപക്ഷവും ഇതരസംസ്ഥാന തൊഴിലാളികളാണ്. നാട്ടില്‍ പോയിവരുന്നവരിലാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. തീരദേശ മലയോരമേഖലകളിലാണ് കൂടുതല്‍ പേര്‍ ചികിത്സതേടുന്നത്.
തലച്ചോറിനെ ബാധിക്കുന്ന മാരക രോഗമായ സെറിബ്രല്‍ മലേറിയ അടുത്തിടെ കോഴിക്കോട് സ്ഥിരീകരിച്ചിരുന്നു. മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന സാംക്രമിക രോഗമാണിത്.കടുത്തപനി, തളര്‍ച്ച, ഛര്‍ദി, അസഹനീയമായ തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. നിര്‍മാര്‍ജനം ചെയ്യപ്പെട്ടെന്ന് പ്രതീക്ഷിച്ച രോഗം വീണ്ടും കണ്ടെത്തിയതോടെ രോഗം പിടിപെടാനുള്ള സാഹചര്യത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികളുടെ വരവാണ് കേരളത്തില്‍ മലേറിയ പടരാന്‍ കാരണമെന്ന് ഉറപ്പായിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിലെ അപാകതയും സ്വയം ചികിത്സയും വേണ്ടരീതിയില്‍ പ്രതിരോധ കുത്തിവെപ്പുകളില്ലാത്തതുമാണ് അസുഖങ്ങള്‍ വ്യാപിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."