ഐ. എം. എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്
കോഴിക്കോട്: ആരോഗ്യരംഗത്തെ വിവിധ വൈദ്യശാസ്ത്രങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകേണ്ടതിനു പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഐ.എം.എ സ്വീകരിക്കുന്നതെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഗവ.ഹോമിയോ മെഡിക്കല്‍ ഓഫിസേഴ്‌സ് അഭിപ്രായപ്പെട്ടു. ഹോമിയോപ്പതി ചികിത്സ നിരോധിക്കണമെന്ന ഐ.എം.എ നിലപാട് അസംബദ്ധമാണ്. രോഗപ്രതിരോധത്തിനും ചികിത്സക്കും ഹോമിയോപ്പതിയുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതാണ്. ഹോമിയോപ്പതിക്ക് ജനപിന്തുണ കൂടിവരുന്നതാണ് ഇത്തരം ആരോപണങ്ങളിലേക്ക് ഐ.എം.എയെ എത്തിച്ചതെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തില്‍ അംഗീകൃത യോഗ്യതയുള്ള 12,500 ഡോക്ടര്‍മാര്‍ നിലവിലുണ്ട്. 95 ശതമാനം പഞ്ചായത്തുകളിലും സര്‍ക്കാര്‍ ഡിസ്പന്‍സറികളുമുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍നിന്ന് ഐ.എം.എ വിട്ടുനില്‍കനക്കണണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഡോ.പി. ഗോപിനാഥ്, ഡോ.വിവേക് ദേവന്‍, ഡോ.കെ.സി പ്രശോഭ്കുമാര്‍, ഡോ.ദേവസ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."