HOME
DETAILS
MAL
സ്വത്തുതര്‍ക്ക കൊലപാതകം: മൂന്നു സഹോദരങ്ങളടക്കം നാലുപേരെ സഊദിയില്‍ വധശിക്ഷക്ക് വിധേയരാക്കി
backup
July 25 2016 | 12:07 PM
റിയാദ്: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ആറുപേരുടെ മരണത്തിനിടയാക്കിയ കൊലപാതക കേസില്‍ നാലുപേരെ വധശിക്ഷക്ക് വിധേയരാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മക്കക്കു സമീപം ത്വായിഫില്‍ നടന്ന കൊലപാത കേസിലാണ് ഒരു കുടുംബത്തിലെ സഹോദരങ്ങളായ 3 പേരടക്കം നാലുപേരെ ഇന്നലെ ത്വായിഫില്‍ വധശിക്ഷക്ക് വിധേയമാക്കിയത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആറുപേരും വധശിക്ഷക്ക് വിധേയരായവരും ഒരേ കുടുംബത്തില്‍ പെട്ടവരാണ്. ഖുതാമി കുടുംബത്തിന്റെ സ്വത്ത് ഭാഗിക്കുന്നതിനിടയില് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ആറു പേരെ നാല്‍വര്‍ സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കീഴ്കോടതി വിധി അപ്പീല്‍ മേല്‍കോടതിയും ക്രിമിനല്‍ കോടതിയും അംഗീകരിച്ചതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."