HOME
DETAILS
MAL
'ആള്‍ട്ടോ' ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍
backup
May 11 2017 | 05:05 AM
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കാര്‍ കമ്പനിയായ മാരുതി സൂസൂക്കിയുടെ 'ആള്‍ട്ടോ' തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ എന്ന സ്ഥാനം നിലനിര്‍ത്തി. 201617 കാലഘട്ടത്തിലെ കണക്കുകള്‍ പ്രകാരം 2.41 ലക്ഷം യൂനിറ്റ് ആള്‍ട്ടോയാണ് വിപണിയിലിറക്കിയത്. കമ്പനിയുടെ മൊത്ത കാര്‍ വിപണിയുടെ 17% ആള്‍ട്ടോയുടെ സംഭാവനയായിരുന്നു. ഈ കാലയളവില്‍ ആഭ്യന്തര വില്‍പനാ നേട്ടത്തിനു പുറമേ 21000 യൂനിറ്റ് ആള്‍ട്ടോ ശ്രീലങ്ക, ചിലി, ഫിലിപ്പൈന്‍സ്, ഉറുഗ്വേ എന്നീ രാജ്യങ്ങളിലും വിപണി പിടിക്കാന്‍ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."