HOME
DETAILS

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സ്വകാര്യലാബുകളുടെ ഏജന്റുമാര്‍ വിലസുന്നു

  
backup
May 11 2017 | 07:05 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്വകാര്യലാബുകളുടെ ഏജന്റുമാര്‍ വിലസുന്നു. ഡോക്ടര്‍മാര്‍ക്കു വന്‍തുക നല്‍കി രോഗികളെ ലാബുകളിലേയ്ക്കു പറഞ്ഞുവിടുന്നതായും ആക്ഷേപം. ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകളുടെ ഏജന്റുമാരാണ് ആശുപത്രിക്കുള്ളില്‍ രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നത്.

വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് വന്‍തുകയാണ് ലാബുടമകള്‍ കമ്മീഷനായി നല്‍കുന്നതെന്ന് പറയപ്പെടുന്നു. ലാബുടമകളും  ഡോക്ടര്‍മാരും ചേര്‍ന്ന് അനാവശ്യ പരിശോധനകള്‍ രോഗികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതായും സംശയിക്കുന്നു.

കഴിഞ്ഞ ദിവസം കാലില്‍ ചൊറിച്ചിലുമായെത്തിയ ഒരു രോഗിയെ ഡോക്ടര്‍  അടുത്തുള്ള സ്വകാര്യലാബിലേക്കു സ്‌കാനിങ് പരിശോധനയ്ക്ക് അയച്ചത് വിവാദമായിരിക്കുകയാണ്.

 മതിയായ യോഗ്യത ഇല്ലാത്ത ലാബുകളും പ്രവര്‍ത്തിക്കുന്നതായും പറയപ്പെടുന്നു.  ആശുപത്രിക്കുള്ളില്‍ ലാബിന്റെ ഏജന്റുമാര്‍ ഡോക്ടര്‍മാരെ സ്വാധീനിച്ച് രോഗികളെ പിഴിയുമ്പോഴും അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.  ഇത്തരം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago