തമിഴ്നാട്ടില്‍ പതിനേഴുകാരന്റെ തലയറുത്ത് പൊലിസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു
കടലൂര്‍: തമിഴ്നാട്ടില്‍ ഗുണ്ടാസംഘം പതിനേഴുകാരനെ തലയറുത്ത കൊന്നു. പിന്നീട് തല പൊലിസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം.
രണ്ടു ബൈക്കുകളിലെത്തിയ അക്രമികള്‍ ചോരയിറ്റു വീഴുന്ന തല കടലൂര്‍ പൊലിസ് സ്റ്റേഷനകത്തേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സി.സി.ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇയാളുടെ മൃതദേഹം പൊലിസ് സറ്റേഷന് മൂന്നു കിലോമീറ്റര്‍ അകലെ പുതുച്ചേരിയിലുള്ള തടാകത്തില്‍ കണ്ടെത്തി. തടാകത്തിന്റെ പരിസരത്താണ് കൊലപാതകവും നടന്നിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. പുതുച്ചേരിയിലുണ്ടായ മറ്റൊരു കൊലപാതക കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട 17 കാരന്.
മാല തട്ടിപ്പറിക്കല്‍, ബൈക്ക് മോഷണം തുടങ്ങിയവ നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇതിലെ അംഗങ്ങളെ കുറിച്ച് പൊലിസിന് വിവരം കൈമാറിയെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്.
കൃത്യം നടന്നത് പുതുച്ചേരിയിലായതിനാല് അന്വേഷണ ചുമതല പുതുച്ചേരി പൊലിസിനാണെന്നും എല്ലാവിധ സഹായവും നല്‍കുമെന്നും കടലൂര്‍ സീനിയര്‍ പൊലിസ് ഓഫീസര്‍ വിജയ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."