HOME
DETAILS
MAL
എം.ബി.ബി.എസ് മുന്നാക്ക സംവരണ സീറ്റ് വിതരണത്തില്‍ അപാകത
backup
October 19 2020 | 01:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ മുന്നാക്ക സംവരണ സീറ്റുകള്‍ നല്‍കിയതില്‍ അപാകതയെന്ന് ആക്ഷേപം. ആകെയുള്ള 130 സീറ്റുകളില്‍ ഭൂരിഭാഗവും തെക്കന്‍ ജില്ലകളില്‍ അനുവദിച്ചതാണ് വിവാദമായത്. വടക്കന്‍ ജില്ലകളില്‍ നാമമാത്രമായ സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.
ആകെയുള്ള 130 സംവരണ സീറ്റുകളില്‍ 42 എണ്ണവും തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. ആലപ്പുഴയില്‍ 21, കോട്ടയത്ത് 21, കൊല്ലത്ത് എട്ട്, കൊച്ചിയില്‍ ഒന്‍പത് എന്നിങ്ങനെ 109 സീറ്റും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ 21 സീറ്റും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒന്‍പത് സീറ്റും മാത്രമാണ് എറണാകുളത്തിന് വടക്കു ഭാഗത്ത് നല്‍കിയിരിക്കുന്നത്.
കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളജുകളില്‍ ഒരു സീറ്റ് പോലും ഇല്ല. സൂപ്പര്‍ ന്യൂമറി സീറ്റുകള്‍ അനുവദിച്ചിടത്ത് മാത്രമാണ് മുന്നാക്കസംവരണ സീറ്റുകളും നല്‍കിയതെന്നാണ് വിശദീകരണം.
മുന്നാക്ക സംവരണം നടപ്പാക്കാനായി കേന്ദ്രം അനുവദിച്ച സൂപ്പര്‍ ന്യൂമറി സീറ്റുകള്‍ നല്കിയ കോളജുകളിലാണ് മുന്നാക്ക സംവരണ സീറ്റുകളും ക്രമീകരിച്ചിരിക്കുന്നതെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."