HOME
DETAILS

നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണം; കോണ്‍ഗ്രസ്

  
backup
May 30 2019 | 19:05 PM

%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധി രാജിവക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി വക്താക്കളെ അയക്കേണ്ടതില്ലെന്ന് തീരുമാനം. പുതിയ പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താന്‍ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി ഒരു മാസത്തെ സമയം അനുവദിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. പാര്‍ട്ടി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതോടൊപ്പം, രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ രാഹുലിനെ കാണാനെത്തുന്നത് തുടരുന്നുണ്ട്. എന്നാല്‍ ആരുമായും കാര്യമായി സംസാരിക്കാന്‍ രാഹുല്‍ തയാറായിട്ടില്ല.ഇന്നലെ കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. നാളെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ലോക്‌സഭയിലെ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും രാഹുല്‍ കക്ഷി നേതാവായില്ലെങ്കില്‍ ശശി തരൂരിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അതിനിടെ രാഹുലിന് ഉപദേശവുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്തെത്തി. രാഹുല്‍ രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും ഇനി പിന്‍മാറിയാല്‍ രാഹുലിന്റെ പൊതുസമൂഹത്തിലെ വിശ്വാസ്യതക്ക് കോട്ടമുണ്ടാകുമെന്നു യശ്വന്ത് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. കുറച്ചു കാലത്തേക്കെങ്കിലും പാര്‍ട്ടിയെ നയിക്കാന്‍ മറ്റൊരു സംവിധാനമുണ്ടാക്കണമെന്നും സിന്‍ഹ നിര്‍ദേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതുപോലൊരു ട്രിപ്പിൾ സെഞ്ച്വറി ചരിത്രത്തിലാദ്യം; ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച് കിവികൾ

Cricket
  •  a month ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ എന്റെ റോൾ മോഡൽ അദ്ദേഹമാണ്: ലുക്കാക്കു

Football
  •  a month ago
No Image

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു; 'ഓപ്പറേഷൻ അഖൽ' ഒമ്പതാം ദിവസത്തിലേക്ക് | Indian Soldiers Killed

National
  •  a month ago
No Image

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: കാണാതായവർക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം, മലയാളികൾ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും

National
  •  a month ago
No Image

സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ആ താരമാണ്: തുറന്നു പറഞ്ഞ് മുൻ താരം

Cricket
  •  a month ago
No Image

ഡല്‍ഹി വംശഹത്യാ കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിക്ക് 10 ദിവസത്തെ ഇടക്കാല ജാമ്യം

National
  •  a month ago
No Image

പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

Kerala
  •  a month ago
No Image

വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം

Kerala
  •  a month ago
No Image

സാമൂഹിക ഉന്നമനം: കൈകോർത്ത് ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമും | GDRFA Dubai & 'Thank You for Your Giving

uae
  •  a month ago
No Image

'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Kerala
  •  a month ago