മുരളീധരന്‍ ഇന്‍; കണ്ണന്താനം ഔട്ട്
ന്യൂഡല്‍ഹി: വീണ്ടും കേന്ദ്ര മന്ത്രിസഭയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ മാറ്റിയാണ് മോദി കേരളത്തില്‍ നിന്ന് ഇത്തവണ വി. മുരളീധരനെ മന്ത്രിയായി തെരഞ്ഞെടുത്തത്. സാധ്യതാ പട്ടികയില്‍ കുമ്മനം രാജശേഖരനും പിന്നിലായിരുന്നു മുരളീധരന്റെ സ്ഥാനമെങ്കിലും രാജ്യസഭാ എം.പിയെന്നത് ഗുണകരമായി.
ദേശീയ രാഷ്ട്രീയവുമായി ഏറെക്കാലത്തെ പരിചയവും മുരളീധരന് അനുകൂല ഘടകമായി നിന്നു. എ.ബി.വി.പി ദേശീയ ജനറല്‍ സെക്രട്ടറിയായി രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തിലും വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവ കേന്ദ്രയുടെ സെക്രട്ടറി ജനറല്‍ പദവി കൈകാര്യം ചെയ്തപ്പോഴും മുരളീധരന് ഒപ്പമുള്ളവരാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിലുമുള്ളത്.
അതിനാല്‍ ദേശീയ തലത്തില്‍ മുരളീധരന് ഏറെ സ്വാധീനവുമുണ്ട്. ഇതിന്റെ ബലത്തിലാണ് മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭാ എം.പിയും ഇപ്പോള്‍ മന്ത്രിപദത്തിലും എത്തിയത്. മന്ത്രിയെന്ന നിലയില്‍ കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മോദിക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഇതിനാലാണ് പകരം ബി.ജെ.പി മറ്റൊരാളെ തേടിയത്. അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കി ക്രിസ്ത്യന്‍ വോട്ടുകള്‍ അടുപ്പിക്കുകയെന്ന ബി.ജെ.പി ലക്ഷ്യവും കേരളത്തില്‍ ഫലം കണ്ടിരുന്നില്ല. കേരളത്തില്‍ നിന്ന് സീറ്റുകളൊന്നും ലഭിക്കാതിരുന്നതിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."