HOME
DETAILS

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

  
March 07, 2026 | 5:32 PM

south batinah honey production increases oman

 


മസ്‌കത്ത്: ഒമാനിലെ സൗത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ തേന്‍ ഉല്‍പാദനം ശ്രദ്ധേയമായി വര്‍ധിച്ചതായി കൃഷി, മത്സ്യബന്ധനവും ജലസ്രോതസുകളും സംബന്ധിച്ച മന്ത്രാലയം അറിയിച്ചു. മേഖലയില്‍ തേനീച്ച വളര്‍ത്തലിനും തേന്‍ ഉല്‍പാദനത്തിനും സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവും പരിശീലന പരിപാടികളും ഇതിന് പ്രധാന കാരണമായതായി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷങ്ങളിലായി സൗത്ത് ബാത്തിനയില്‍ തേനീച്ച വളര്‍ത്തല്‍ മേഖലയോട് കൂടുതല്‍ ആളുകള്‍ക്ക് താല്‍പര്യം കൂടിവരുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ നിരവധി ചെറുകിട കര്‍ഷകരും യുവാക്കളും തേനീച്ച വളര്‍ത്തലിനെ ഒരു വരുമാന മാര്‍ഗമായി സ്വീകരിക്കുകയാണ്. ഇതിന്റെ ഫലമായി മേഖലയില്‍ തേന്‍ ഉല്‍പാദനത്തിന്റെ അളവിലും ഗണ്യമായ വര്‍ധനവുണ്ടായി.

പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന തേന് മികച്ച ഗുണമേന്മയുണ്ടെന്നതാണ് വിപണിയില്‍ ഇതിന് കൂടുതല്‍ ആവശ്യകത ഉണ്ടാകാനുള്ള പ്രധാന കാരണം. വിവിധതരം കാട്ടുസസ്യങ്ങളുടെയും പൂക്കളുടെയും സാന്നിധ്യം തേന്‍ ഉല്‍പാദനത്തിന് അനുയോജ്യമായ പ്രകൃതി സാഹചര്യങ്ങള്‍ സൗത്ത് ബാത്തിനയില്‍ ഒരുക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

തേനീച്ച വളര്‍ത്തല്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പരിശീലന ശിബിരങ്ങള്‍, സാങ്കേതിക സഹായം, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ മന്ത്രാലയം നല്‍കിവരുന്നുണ്ട്. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും രോഗബാധകള്‍ നിയന്ത്രിക്കുന്നതിനും പുതിയ രീതികള്‍ പരിചയപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്.

അതേസമയം, തേനീച്ച വളര്‍ത്തല്‍ പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ഷിക മേഖലക്കും വലിയ സംഭാവന നല്‍കുന്ന മേഖലയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. സസ്യങ്ങളുടെ പരാഗണം മെച്ചപ്പെടുത്തുന്നതിനിലൂടെ കാര്‍ഷിക ഉല്‍പാദനത്തിലും ഇതിന് നിര്‍ണായക പങ്കുണ്ട്.

പ്രാദേശിക കാര്‍ഷികരംഗത്തിന്റെ വളര്‍ച്ചക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ശക്തിപ്പെടുത്തലിനും തേനീച്ച വളര്‍ത്തല്‍ സഹായകമാകുന്നതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഭാവിയിലും ഈ മേഖലയെ കൂടുതല്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

 

Honey production has increased significantly in South Batinah Governorate of Oman as more farmers and youth take up beekeeping with government support and training programs.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  2 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  2 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  2 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  2 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  2 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  2 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  2 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  2 days ago