പാറ്റക്കല്‍ മേഖലയില്‍ അനധികൃത ചെങ്കല്‍ ഖനനമെന്ന് പരാതി
ഇരിക്കൂര്‍: പടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി പ്രദേശമായ പാറ്റക്കലില്‍ വന്‍തോതില്‍ വ്യാപകമായി അനധികൃത ചെങ്കല്‍ ഖനനം നടക്കുന്നതായി പരാതി. അമ്പത് ഏക്കര്‍ സ്ഥലത്ത് ആറ് ചെങ്കല്‍ പണകള്‍ നടക്കുന്നതായാണ് പരാതി ഉയര്‍ന്നത്. ഒരു വകുപ്പിന്റെയും യാതൊരു അനുമതിയുമില്ലാതെ ദിനേ ഇവിടെ നിന്ന് നൂറിലധികം ലോഡ് ചെങ്കല്ലുകളും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്
. ചെങ്കല്‍ പണകള്‍ക്ക് സമീപത്തെ താഴ്ന്ന പ്രദേശമായ വയക്കാംകോട് പൈസായിയാണ്. ഇവിടെ അടുത്തടുത്തായി ധാരാളം കുടുംബങ്ങള്‍ താമസിക്കുകയും കൃഷിയും ചെയ്തു വരുന്നുണ്ട്.
പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും പഠിക്കാതെയും മനസിലാക്കാതെയുമാണ് ഈ മേഖല ചെങ്കല്‍ ഖന മേഖലയാക്കുന്നത്. ഏതായാലും ഉയരത്തിലുള്ള ഈ ചെങ്കല്‍ ഖനം വയ്ക്കാം കോട് പൈസായിയില്‍ വന്‍ ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് വിവിധ സംഘടനകള്‍ നല്‍കിയ പരാതികളില്‍ പ്രത്യേകം ഊന്നി പറഞ്ഞിട്ടുള്ളത്.
ജിയോളജി വകുപ്പിന്റേയോ, റവന്യു വകുപ്പിന്റെയോ, പഞ്ചായത്തിന്റെയോ യാതൊരു അനുമതിപത്രവുമില്ലാതെ ഇവിടെ നടക്കുന്ന അനധികൃത ചെങ്കല്‍ ഖനത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു തുടങ്ങിയ സംഘടനകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."