HOME
DETAILS

മക്ക ഉച്ചക്കോടിക്ക് തുടക്കം; ഇറാനെതിരെ ഒന്നിക്കാന്‍ സഊദിയുടെ ആഹ്വാനം

  
backup
May 31 2019 | 03:05 AM

makha-summit-to-move-against-iran

 

റിയാദ്: മേഖലയിലെ സംഘര്‍ഷം രൂക്ഷമായിരിക്കെ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വിളിച്ചു ചേര്‍ത്ത ഉച്ചകോടികള്‍ക്ക് മക്കയില്‍ തുടക്കമായി. വ്യാഴം വെള്ളി ദിനങ്ങളിലായി നടക്കുന്ന മൂന്ന് ഉച്ചകോടികളില്‍ ജിസിസി അറബ് ഉച്ചകോടികള്‍ക്കാണ് മക്കയില്‍ തുടക്കമായത്. വെള്ളിയാഴ്ച ചേരുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ ഉച്ചകോടിക്ക് മുന്നോടിയായാണ് ജി സി സി, അറബ് തല ഉച്ചകോടി മക്കയില്‍ ചേര്‍ന്നത്. മേഖലയിലെ അസ്ഥിരതയടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന ഉച്ചകോടിയില്‍ ഇറാന്‍ പ്രതിരോധം തന്നെയാണ് പ്രധാന വിഷയം. ഉച്ചകോടിയുടെ മുന്നോടിയായി ചേര്‍ന്ന വിദേശ രാജ്യ മന്ത്രിമാരുടെ സമ്മേളനത്തിലും ഇക്കാര്യം തന്നെയാണ് സുപ്രധാന വിഷയമായി ഉയര്‍ന്നത്. ഇറാനെതിരെ ശക്തമായ നീക്കം തന്നെയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

ഇറാന്‍ മേഖലയില്‍ അനാവശ്യമായ ഇടപെടലുകളാണ് നടത്തുന്നതെന്നും ഇതിനെതിരെ ഇസ്ലാമിക, അറബ് രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി രംഗതിറങ്ങണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു. ഉച്ചകോടികളുടെ മുന്നോടിയായി ചേര്‍ന്ന വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് സഊദി അറേബ്യ ഇക്കാര്യം ആവശ്യപ്പെട്ടത്. വിദേശ കാര്യമന്ത്രിതല യോഗത്തില്‍ സഊദി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് ആണ് ഇറാനെതിരെ ഒന്നിക്കാന്‍ ആവശ്യപ്പെട്ടു രംഗതെത്തിയത്. സഊദി എണ്ണ കപ്പലുകള്‍ക്കും എണ്ണ സംവിധാന കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ അനുകൂല ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സഊദി അറേബ്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിറിയന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു.

ഇറാനെതിരെ യുദ്ധം ഒഴിവാക്കുകയാണ് ആവശ്യം. അതിനുള്ള വഴി തേടുകയാണ് സഊദിയുടെ ലക്ഷ്യം. ഇറാന്‍അമേരിക്ക സംഘര്‍ഷം ശക്തമായിരിക്കെ യുദ്ധം ഒഴിവാക്കുന്നത് അത്യാവശ്യമാണെന്നും മുന്‍ സഊദി ഇന്റലിജന്‍സ് മേധാവി പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു. ഇറാനിലെ ശീഈ നേതൃത്വത്തിന്റെ അറബ് രാജ്യങ്ങളിലെ ഇടപെടല്‍ മക്കയില്‍ രാത്രി നടക്കുന്ന ഉച്ചകോടിയില്‍ സുന്നി മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉച്ചകോടിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഷം ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തും. വിവിധ പ്രമേയങ്ങളും സംഘടനകള്‍ പാസാക്കും.
'ഭാവിയിലേക്ക് ഒരുമിച്ച്' എന്ന തലക്കെട്ടില്‍ നടക്കുന്ന ഉച്ചകോടിയില്‍ മുസ്‌ലിംകള്‍ക്കെതിരെ ആഗോള തലത്തില്‍ നടക്കുന്ന പ്രചാരണങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഫലസ്തീന്‍, സിറിയ വിഷയങ്ങളും ഇസ്‌ലാമോഫോബിയ പ്രതിരോധിക്കാനുള്ള നടപടികളും ഉച്ചകോടിയില്‍ സുപ്രധാന വിഷയങ്ങളാണ്. ഉച്ചകോടിയില്‍ ജി സി സി, ഒ ഐ സി, അറബി ലീഗ് എന്നിവയില്‍ അംഗങ്ങളായ 57 രാഷ്ട്രങ്ങളിലെ നേതാക്കളാണ് പങ്കെടുക്കുന്നത്. ഉപ്രരോധത്തിനു ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന് കാരണമായേക്കാവുന്ന രീതിയില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. അറബ്, ഇസ്ലാമിക രാഷ്ട്ര നേതാക്കള്‍ എത്തിച്ചേര്‍ന്നതോടെ അതീവ സുരക്ഷയും കര്‍ശന ഗതാഗത നിയന്ത്രണവുമാണ് മക്കയില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago