ബാബു സംസാരിച്ചു, നാല്പതു വര്‍ഷത്തിനു ശേഷം; അമ്പരന്നു നാട്ടുകാരും കൂട്ടുകാരും
കോഴിക്കോട്: വടകരയിലെ അരൂരില്‍ നിന്നും വരുന്നത് പുതിയൊരു വാര്‍ത്തയാണ്. കഴിഞ്ഞ നാല്പതു വര്‍ഷമായി സംസാരിക്കാതിരുന്ന ബാബു ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അരൂരിലെ താലേരി പരേതനായ കണാരന്റേയും കല്യാണിയുടേയും മകനാണ് 52 കാരനായ ബാബു.
കണ്ണംകുളം എല്‍.പി സ്കൂളില്‍ പഠിക്കുമ്പോഴാണ് ബാബുവിന്റെ സംസാര ശേഷി നഷ്ടമായത്. പെട്ടെന്ന് സംസാരം നിന്നു പോവുകയായിരുന്നു. പിന്നെ ഇതുവരെ സംസാരിച്ചിട്ടില്ല. പരസഹായത്തോടെയായിരുന്നു പിന്നെ കാര്യങ്ങളെല്ലാം. അതിനു ശേഷം നാല്പതു വര്‍ഷം കഴിഞ്ഞു. ഇപ്പോഴിതാ ബാബു സംസാരിച്ചിരിക്കുന്നു. ബുധനാഴ്ച്ച വൈകീട്ടാണ് പെട്ടെന്ന് ബാബുവിന് സംസാര ശേഷി ലഭിച്ചത്. ഇതെങ്ങോട്ടാ പോകുന്നതെന്ന് ചോദിച്ചപ്പോള്‍ അതിനു സഹോദരന്റെ താമസ സ്ഥലമായ ചെത്തിലേക്ക് എന്ന് വ്യക്തമായി പറയുകയായിരുന്നു. പിന്നെ ചോദിച്ചതിനെല്ലാം കൃത്യമായി ഉത്തരം പറയുകയും ചെയ്തു. ഉത്തരങ്ങള്‍ക്കെല്ലാം നാല്പതു വര്‍ഷത്തെ നിശബ്ദതയുടെ ഒരു തടസ്സവുമുണ്ടായില്ല.
പിന്നെ നാട്ടുകാരോടും ബന്ധുക്കളോടും വിദേശത്തു നിന്നു വളിച്ച കുടുംബക്കാരോടുമെല്ലാം ബാബു വളരെ നല്ല നിലയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."