HOME
DETAILS
MAL
ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: വ്യക്തത വരുത്തേണ്ടത് ജോസെന്ന് ജോസഫ്
backup
October 20 2020 | 01:10 AM
കോട്ടയം: ബിജു രമേശിന്റെ തെളിവുകള്‍ പുറത്തുവരട്ടെയെന്ന് പി.ജെ ജോസഫ്. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ല. ജോസ് കെ. മാണിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്.
സത്യമെന്തെന്ന കാര്യം തനിക്കറിയില്ല. ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകളുണ്ടായിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇല്ലെന്ന് സമിതി അധ്യക്ഷനായ സി.എഫ് തോമസ് തന്നെ നേരത്തെ പറഞ്ഞതാണ്. സ്വകാര്യ റിപ്പോര്‍ട്ട് എന്ന പേരില്‍ പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നും ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കം യു.ഡി.എഫ് രമ്യമായി പരിഹരിക്കും. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ തന്നെ വേണമെന്നാണ് നിലപാട്. നിയമസഭാ സീറ്റിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ല. ജോസ് പക്ഷം അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വട്ടപ്പൂജ്യമാകും. പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നില്ക്കുമ്പോള് ഒരു പിടിവള്ളി മാത്രമാണ് ഇടതുമുന്നണിക്ക് ജോസ് വിഭാഗമെന്നും ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."