നട്ട്സ് ആന്റ് ഡ്രൈ് ഫ്രൂട്ട്സ് കോണ്‍ഗ്രസില്‍ കാലിഫോര്‍ണിയ വാള്‍നട്ട് കമ്മീഷന് പങ്കെടുക്കും
കൊച്ചി: മെയ് 19 മുതല്‍ 21 വരെ ചെന്നൈയില്‍ നടത്തുന്ന അന്താരാഷ്ട്ര നട്ട്സ് ആന്റ് ഡ്രൈ ഫ്രൂട്ട്സ് കോണ്‍ഗ്രസ്സില്‍ കാലിഫോര്‍ണിയ വാള്‍നട്ട് കമ്മീഷന് പങ്കെടുക്കും. ഈ മേഖലയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കോണ്‍ഗ്രസിന് ഇതാദ്യമായാണ് ചെന്നൈ വേദിയാകുന്നത്. ഡ്രൈ ഫ്രൂട്ടുകളുമായി ബന്ധപ്പെട്ട ആശയ വിനിമയം നടത്താനും അറിവുകള്‍ പങ്കു വെക്കാനും മേഖലയിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും ഏറ്റവും മികച്ച അവസരങ്ങളാവും ഈ സമ്മേളനം ഒരുക്കുക. ഭക്ഷ്യ മേഖലയിലെ പ്രൊഫഷണലുകള്‍, വിതരണക്കാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും.
വാള്‍നട്ട് സംബന്ധിച്ച ഒരു പാനല്‍ ചര്‍ച്ചയായിരിക്കും സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം. ഈ മേഖലയിലെ ആഗോള നേതാക്കള്‍ വ്യവസായം സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കും. ചൈനയിലെ ഫെന്‍ സു യുവാന്‍ നാറ്റീവ് പ്രൊഡ്യൂസ് കോര്‍പ്പില്‍ നിന്നുള്ള സുവോ ജിന്കുല്, അമേരിക്കയിലെ മരിയാനി നട്ട് കമ്പനിയിലെ ജോണ്‍ അഗിയര്, ചിലിയിലെ ആള്സ്റ്ററിലെ സ്ലെഗ് ഫ്രൈഡ് വോഗെര്, കാലിഫോര്‍ണിയ അഗ്രി നട്ട്സ് കോര്‍പ്പ് ഇന്ത്യയിലെ രാജു ഭാട്ടിയ, ഹോങ്കോങ് ചി.എച്ച്.കെ. ട്രേഡിങ് കമ്പനിയിലെ ചെങ് ഹങ് കേ തുടങ്ങിയവര്‍ സുപ്രധാന പ്രാസംഗികരില്‍ ഉള്‍പ്പെടുന്നു.ചൈന, അമേരിക്ക, ചിലി, ഇന്ത്യ തുടങ്ങിയ പ്രധാന വിപണികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."