കശ്മിരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാന്‍ പാക് നീക്കം
ശ്രീനഗര്‍: കശ്മിരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അട്ടിമറിക്കാന്‍ പാകിസ്താന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട ്. നിയന്ത്രണരേഖയ്ക്ക് സമീപം നിരവധി പുതിയ ടവറുകള്‍ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിച്ചും കശ്മിരില്‍ മൊബൈല്‍ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് പാക് സര്‍ക്കാര്‍ തയാറാക്കിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
പാകിസ്താനില്‍നിന്ന് നുഴഞ്ഞുകയറുന്ന ഭീകരര്‍ക്കും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഇത്തരം നീക്കങ്ങള്‍ ഒരുവര്‍ഷമായി നടക്കുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ താഴ്‌വരയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് ദീര്‍ഘകാലം നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പാക് വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച പദ്ധതി തയാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ അധികൃതര്‍ക്ക് തടസപ്പെടുത്താന്‍ കഴിയാത്ത പാക് ടെലികോം സേവനങ്ങള്‍ കശ്മിരില്‍ ലഭ്യമാക്കാനാണ് പാക് ശ്രമം.
നിയന്ത്രണ രേഖയ്ക്കും രാജ്യാന്തര അതിര്‍ത്തിക്കും സമീപമുള്ള 38 സ്ഥലങ്ങള്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി പാകിസ്താന്റെ സ്‌പെഷല്‍ കമ്മ്യൂണിക്കേഷന്‍സ് ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."