ബഹ്‌റൈൻ കേരളീയ സമാജം കോവിഡ് ധനസഹായങ്ങൾ കൈമാറി
മനാമ: കോവിഡ് മൂലം ബഹ്‌റൈനിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ നാട്ടിൽ സഹായിക്കുന്നതിന് ബഹ്‌റൈൻ കേരളീയ സമാജം ഇതുവരെ 10 കുടുംബങ്ങൾക്കായി 10 ലക്ഷം രൂപ കൈമാറിയെന്ന് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
നാട്ടിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം നീണ്ടുപോയ മൂന്ന്
കുടുംബങ്ങൾക്കുള്ള ധനസഹായ കൈമാറ്റ ചടങ്ങ് ഇക്കഴിഞ്ഞ ദിവസം നടന്നതായും സമാജം ഭാരവാഹികൾ അറിയിച്ചു.
കോവിഡ് ബാധിച്ച് ബഹ്‌റൈനിൽ മരണമടഞ്ഞ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശി അജീന്ദ്രന്റെ കുടുംബത്തിന് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഒരു ലക്ഷം രൂപയുടെ സഹായം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.
കോഴിക്കോട് ജില്ലയിലെ മണിയൂർ മങ്കര മജീദിന്റെ കുടുംബത്തിന് സമാജത്തിന്റെ ഒരു ലക്ഷം രൂപയുടെ സഹായം വാർഡ് മെമ്പർ അഹ്മദ് സ്വാലിഹ്, മജീദ് കുടുംബസഹായ കമ്മിറ്റി ചെയർമാൻ സി കെ അബ്ദുള്ളക്ക് കൈമാറി. കണ്ണൂർ എടക്കാട് റഹീമിന്റെ കുടുംബത്തിന് സമാജത്തിന്റെ ഒരു ലക്ഷം രൂപയുടെ ധനസഹായം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ
എ. സി. നസീറിൽ നിന്ന് റഹീമിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."