HOME
DETAILS

റെയില്‍വെ ട്രാക്കിലെ ക്ലിപ്പുകള്‍ ഊരിയ നിലയില്‍

  
backup
July 25 2016 | 19:07 PM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%86-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d

കാസര്‍കോട്: റെയില്‍വെ ട്രാക്കില്‍ പാളങ്ങള്‍ ഉറപ്പിക്കുന്ന ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊഗ്രാല്‍ പുത്തൂര്‍ സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് കഴിഞ്ഞ ദിവസം ആറു ഇലാസ്റ്റിക് റെയില്‍വെ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടത്. സ്ഥലം ഇന്നലെ രാവിലെ കാസര്‍കോട് എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ആര്‍.പി.എഫ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് കാസര്‍കോട് പൊലിസ് കേസെടുത്തത്.
റെയില്‍ പാളത്തിലെ ക്ലിപ്പുകള്‍ ഊരിമാറ്റിയ സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളാനാവില്ലെന്നാണ് പൊലിസ് പറയുന്നത്. ക്ലിപ്പുകള്‍ സാധാരണ ട്രെയിനുകള്‍ കടന്നു പോയാല്‍ ഊരി തെറിക്കാറുണ്ട്. എന്നാല്‍ ഇത് അങ്ങനെ സംഭവിച്ചതല്ലെന്നാണ് പൊലിസ് പറയുന്നത്. ക്ലിപ്പുകള്‍ ഊരിയ ശേഷം നിരനിരയായി പാളത്തില്‍ വെച്ച നിലയിലാണ് ഉണ്ടായിരുന്നത്.
റെയില്‍വെയുടെ സുരക്ഷാ പരിശോധകര്‍ ഊരിയ ശേഷം ഇടാന്‍ മറന്നുപോയതോ അതല്ലെങ്കില്‍ മനപൂര്‍വ്വം ആരോ ഊരിവെച്ചതോ ആകാമെന്ന് തന്നെയാണ് പൊലിസിന്റെ നിഗമനം. എന്നാല്‍ റെയില്‍വെയുടെ സുരക്ഷാ പരിശോധനയില്‍ റെയില്‍വെ ജീവനക്കാര്‍ ഊരിവച്ചതല്ലെന്ന് മനസിലായിട്ടുണ്ട്. അതുകൊണ്ടു തന്നെ അട്ടിമറി സാധ്യത തള്ളാതെയാണ് സംഭവത്തെ കുറിച്ചന്വേഷിക്കുന്ന പൊലിസ് സംഘം മുന്നോട്ട് പോകുന്നത്. രണ്ടുമാസം മുമ്പ് മഞ്ചേശ്വരത്ത് റെയില്‍വെ ട്രാക്കില്‍ കല്ലെടുത്തു വെച്ച സംഭവം നടന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
അതേസമയം കാസര്‍കോട് റെയില്‍വെ ട്രാക്കില്‍ ക്ലിപ്പുകള്‍ ഊരിയ നിലയില്‍ കണ്ട സംഭവത്തെ തുടര്‍ന്ന് റെയില്‍വെയുടെ പ്രത്യേക സുരക്ഷാ സംഘം കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ റെയില്‍വെ ട്രാക്കുകളില്‍ പ്രത്യേക പരിശോധന നടത്തി. മൂന്നു സംഘങ്ങളായാണ് പരിശോധനാ സംഘം പാളങ്ങള്‍ പരിശോധിച്ചത്. നിരവധി സ്ഥലങ്ങളില്‍ പാളത്തില്‍ അപാകത കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലും കാസര്‍കോടും ഇടക്കിടെ പാളങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് റെയില്‍വെ ഗൗരവത്തിലെടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago