HOME
DETAILS
MAL
ലഹരിമരുന്ന് ഭീഷണി പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി യു.എസ്
backup
September 12 2018 | 18:09 PM
വാഷിങ്ടണ്‍: ലഹരി മരുന്ന് നിര്‍മിക്കുകയും കടത്തുകയും ചെയ്യുന്ന 21 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി ട്രംപ് ഭരണകൂടം. അഫ്ഗാനിസ്ഥാന്, പാകിസ്താന്, മ്യാന്മര് എന്നിവയാണ് പട്ടികയിലെ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. ലഹരിമരുന്ന് വ്യാപാരത്തെ ചെറുക്കാനായി ഒരു രാജ്യം നടത്തുന്ന ശ്രമങ്ങളോ അവര്‍ക്ക് യു.എസുമായുള്ള ബന്ധങ്ങളോ പട്ടികയില്‍ ഉള്‍പ്പെടുന്നതുമായി ബന്ധമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ലഹരി മരുന്ന് നിര്‍മാണത്തിനും കടത്തലിനും സഹായകരമാകുന്ന ഭൂമി ശാസ്ത്രപരവും വാണിജ്യ, സാമ്പത്തിക ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."