HOME
DETAILS

അണ കവര്‍ന്ന സാഹോദര്യം വീണ്ടെടുക്കാന്‍ . തരിയോടുകാര്‍ നാളെ ഒന്നിക്കും

  
backup
May 13 2017 | 04:05 AM

%e0%b4%85%e0%b4%a3-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b4%be%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b5%80



കല്‍പ്പറ്റ: അണ കവര്‍ന്ന സാഹോദര്യം വീണ്ടെടുക്കാന്‍ തരിയോടുകാര്‍ നാളെ ഒന്നിക്കും. ബാണാസുരസാഗര്‍ പദ്ധതിക്കായി സ്ഥലം നല്‍കിയവരുടെ കുടുംബങ്ങളാണ് നാളെ  സംഗമിക്കുന്നത്. 30 വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞവര്‍ നാളെ രാവിലെ 10ന് തരിയോട് എസ്.എ.എല്‍.പി സ്‌കൂളിലാണ് ഒത്തുച്ചേരുന്നത്.
 വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സംഗമത്തില്‍ പങ്കെടുക്കും. കുടുംബ സംഗമം, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, തരിയോട് ഓര്‍മ പുതുക്കല്‍, കലാപരിപാടികള്‍ എന്നിവ നടത്തും.
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.പി മുസ്തഫ ഹാജി, എസ്.എ.എല്‍.പി സ്‌കൂള്‍ അധ്യാപകരായിരുന്ന ആലുപുരം പത്മാവതി ടീച്ചര്‍, മാങ്ങാട്ടിന്‍ കുട്ടന്‍ മാസ്റ്റര്‍, കെ.ടി പുരുഷോത്തമന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 20 വ്യക്തികളെയാണ് ആദരിച്ചത്. തരിയോട് പ്രദേശത്ത് നിന്ന് മറ്റു സ്ഥലങ്ങളിലെത്തിയ ജനപ്രതിനിധികളെയും ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ വിജയത്തിനായി 251 അംഗ സംഘാടക സമിതിയും, 51 അംഗ എക്‌സിക്യൂട്ടിവും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരത്തിലധികം പേരാണ് സംഗമത്തല്‍ പങ്കെടുക്കുന്നത്.
കര്‍ഷകരും, തൊഴിലാളികളും, വ്യാപാരികളും നാനാജാതി മതസ്ഥരും വിവിധ രാഷ്ട്രീയ വിശ്വാസികളും താമസിച്ചിരുന്ന പ്രദേശമായിരുന്നു തരിയോട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയവരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍ ബാണാസുരസാഗര്‍ എന്ന പദ്ധതിക്കായി ഇവര്‍ മുഴുവന്‍ സമ്പാദ്യങ്ങളും സമര്‍പ്പിച്ച് ഒഴിവാകുകയായിരുന്നു. പദ്ധതിക്കായി 1982ല്‍ ആരംഭിച്ച കുടിയൊഴിപ്പിക്കലിലൂടെ 2007വരെ 1162 കുടുംബങ്ങളാണ് ഇവിടെ നിന്ന് ഒഴിഞ്ഞുപോയത്. 1306.73 ഹെക്ടര്‍ ജനവാസ സ്ഥലവും, 223.40 ഹെക്ടര്‍ വനഭൂമിയും, 46 ഹെക്ടര്‍ സര്‍ക്കാര്‍, പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയും ഉള്‍പ്പെടെ 1576.13 ഹെക്ടര്‍ സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കുകയുണ്ടായി. തരിയോട് പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലെ പ്രദേശങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. തരിയോട്, കമ്പളന്‍, ചൂരാനി, പൂളക്കണ്ടി, പെരുന്തട, വട്ടം, കുറ്റിയാംവയല്‍ എന്നി പ്രദേശങ്ങളാണ് ഒഴിപ്പിച്ചത്.
പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ ജനങ്ങളെ പൂര്‍ണമായും, മൂന്നാം വാര്‍ഡിലെ 80 ശതമാനം ജനങ്ങളെയും പദ്ധതിക്കായി ഒഴിപ്പിക്കുകയുണ്ടായി.
 ക്രിസ്ത്യന്‍ പള്ളികള്‍, മുസ്‌ലിം പള്ളികള്‍, ക്ഷേത്രങ്ങള്‍, വില്ലേജ് ഓഫിസ്, ബാങ്ക്, ഫോറസ്റ്റ് ഓഫിസ്, കോഫി ബോര്‍ഡ്, മൃഗാശുപത്രി, സാഡു ഓഫിസ്, ആരോഗ്യ ക്ലിനിക്കുകള്‍, റേഷന്‍കട, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കുടിയൊഴിപ്പിക്കലില്‍ പെട്ടതാണ്.
മതിയായ നഷ്ടപരിഹാരങ്ങള്‍ ലഭിച്ചില്ലെന്ന പരാതി ഇന്നും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago