റോഡ് നിര്‍മാണത്തിന്റെ പേരില്‍ ബി.ജെ.പി-കോണ്‍ഗ്രസ് അതിക്രമം
കായംകുളം : റോഡ് നിര്‍മാണത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കടന്നുകയറി തെങ്ങ്, കവുങ്ങ്, മാവ്, ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റി. കായംകുളം നഗരസഭ 31-ാം വാര്‍ഡില്‍, വാര്‍ഡ് കൗണ്‍സിലര്‍ ഓമന അനിലിന്റെയും പ്രദേശത്തെ ഒരു കൂട്ടം ബി.ജെ.പി - കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ഈ ഗുണ്ടായിസം അരങ്ങേറിയത്.
ദേവികുളങ്ങര പഞ്ചായത്തില്‍ വടക്കുകൊച്ചുമുറി തെക്കേകളത്തട്ടേല്‍ വീട്ടില്‍ ബാബുവിന്റെ പുരിയിടത്തില്‍ നിന്ന കായ്ഫലമുള്ള 19 തെങ്ങ്, 2 ആഞ്ഞിലി, 5 കവുങ്ങ്, ഒരു മാവ് എന്നിവയാണ് വെട്ടി നശിപ്പിച്ചത്.
വെട്ടിയിട്ട ഈ മരങ്ങള്‍ തൊട്ടടുത്ത മലയന്‍ കനാലിനു കുറുകേ വെള്ളത്തിലേക്ക് മുറിച്ചിട്ടതിനാല്‍, വെള്ളത്തിന്റെ ഒഴുക്ക് നഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കെട്ടികിടക്കുന്ന നിലയിലാണ് ഇപ്പോള്‍ ഉള്ളത്. കായംകുളം മുന്‍സിഫ് കോടതിയുടെ നിരോധന ഉത്തരവും കായംകുളം പോലീസിന്റെ നിര്‍ദ്ദേശവും ലംഘിച്ചുകൊണ്ടാണ് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഈ അതിക്രമങ്ങള്‍ നടന്നിട്ടുള്ളത്.
ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊലിസിലെ ഉന്നത അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുള്ളതായി സംയോജിത കൃഷിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."