കളമശ്ശേരിയില്‍ പഞ്ച് മോദി ചലഞ്ചിനിടെ എ.ഐ.എസ്.എഫ്- ബി.ജെ.പി സംഘര്‍ഷം
കളമ േശ്ശരി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് എറണാകുളം കളമശേരിയില്‍ സംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ചിനിടെ സംഘര്‍ഷം. കളമശേരി എച്ച്.എം.ടി റോഡില്‍ നടന്ന ചടങ്ങ് തടയാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ലാത്തി വീശി ഇരുകൂട്ടരെയും ഓടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ പഞ്ച് ചെയ്യുന്ന പ്രതിഷേധ പരിപാടി വന്‍ വിവാദമായിരുന്നു.
രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നത് പ്രാകൃതമാണെന്ന് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ പ്രധാനമന്ത്രി വിമര്‍ശനത്തിന് അതീതന്‍ അല്ലെന്ന വാദം അംഗീകരിക്കില്ലെന്നാണ് എതിര് നിലപാട്. കഴിഞ്ഞ തിങ്കളാഴ്ച കൊച്ചി മറൈന്‍ ഡ്രൈവില്‍ സമാനമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ബി.ജെ.പി അനുകൂല സംഘടനകള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ സെക്രട്ടറിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ സൈബര്‍ ആക്രമണവും നടത്തിയെന്ന് ആരോപണമുണ്ട്.
തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫോണ്‍കോളുകള്‍ ഉണ്ടായതായി എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സമരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ എ.ഐ.എസ്.എഫ് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കളമശേരി എച്ച്.എം.ടി റോഡില്‍ പഞ്ച് മോദി ചലഞ്ച് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."