HOME
DETAILS
MAL
റോഹിംഗ്യന്‍ കലാപം: ഏഴ് ബുദ്ധനേതാക്കള്ക്ക് അറസ്റ്റ് വാറന്‍ഡ്
backup
May 13 2017 | 05:05 AM
റങ്കൂണ്‍: മുസ്ലിംകള്‍ക്കെതിരേ കാലാപത്തിന് പ്രേരിപ്പച്ചു എന്ന കേസില്‍ ഏഴ് ബുദ്ധ സന്യാസികള്‍ക്ക് മ്യാന്മര് പൊലിസിന്റെ അറസ്റ്റ് വാറന്‍ഡ്. യാങ്കോ നഗരത്തിന് സമീപപ്രദേശമായ മിഗലാര് തോങ് നോണ്ട് പ്രദേശത്തെ മുസ്ലിംകള്‍ക്കെതിരേ അക്രമത്തിന് പ്രേരിപ്പിച്ചതിനാണ് ഇവര്ക്കേതിരേ വാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുന്നത്. റോഹിംഗ്യന്‍ മുസ്ലിംകള് അനിധികൃതമായി യാങ്കൂണില്‍ താമസിക്കുന്നുവെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് സംഘര്ഷമുണ്ടാക്കിയത്്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. മിങ്കലാറില് സംഘര്‍ഷമുണ്ടാക്കാനായി ഒരുമിച്ചുകൂടിയവരെ പിരിച്ചുവിടാനയി പൊലിസ് ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. അക്രമണത്തിന് പ്രേരിപ്പിച്ച കുറ്റത്തിനാണ് ഏഴു സന്യാസികള്‍ക്കെതിരേ നഗര ജഡ്ജി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."