HOME
DETAILS
MAL
പെമ്പിളൈ ഒരുമൈ സത്യഗ്രഹ സമരം അവസാനിപ്പിച്ചു
backup
May 13 2017 | 05:05 AM
തൊടുപുഴ: മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ 20 ദിവസമായി മൂന്നാറില്‍ നടത്തിവന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. ജൂണ്‍ 9 മുതല്‍ ഭൂസമരം നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്.
പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി അഗസ്റ്റിന്‍, കൗസല്യ തുടങ്ങിയവരാണ് സത്യഗ്രഹം നടത്തിവന്നിരുന്നത്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ മന്ത്രി എം.എം മണി പ്രസംഗിച്ചുവെന്ന് ആരോപിച്ചായിരുന്നു സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."