ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളി നോര്‍ത്ത്, മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍, പായം ഗ്രാമപഞ്ചായത്തിലെ മട്ടിണി എന്നീ വാര്‍ഡുകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 17ന് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്ന കണ്ടങ്കാളി നോര്‍ത്തിലെ മുനിസിപ്പല്‍ യു.പി സ്കൂള്‍, ഉരുവച്ചാലിലെ പഴശ്ശി ഗവ.എല്‍.പി സ്കൂള്‍, കിളിയന്തറയിലെ സെന്റ് തോമസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ 16നും 17നും അവധിയായിരിക്കും. ഈ മൂന്ന് വാര്‍ഡുകളിലും 15ന് വൈകിട്ട് അഞ്ച്മണി മുതല്‍ 18 ഉള്‍പ്പെടെ ഡ്രൈഡേ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ ഇവിടെയുളള എല്ലാ മദ്യഷാപ്പുകളും അടച്ചിടണം. ഈ വാര്‍ഡുകളിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട സ്വകാര്യ, സഹകരണ, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അധികാരികള്‍ ചെയ്തുകൊടുക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."