'ഇങ്ങനെയാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം': റിപ്പബ്ലിക് ടിവിക്ക് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
മുംബൈ: റിപബ്ലിക്ക് ടിവിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്ലബിക്ക് ടിവി തങ്ങളുടെ ട്വിറ്ററില്‍ നടത്തിയ ക്യാംപെയിന്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.ലൈവ് ലോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരു കേസില്‍ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്ന് കോടതി ചോദിച്ചു.നരഹത്യയാണോ, ആത്മഹത്യാണോ എന്നറിയുന്നതിന് മുന്‍പ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ ഒരു ചാനല്‍ കയറി കൊലപാതകമാണെന്ന് പറയുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്നും ബെഞ്ച് റിപബ്ലിക്ക് ടിവിയുടെ അഭിഭാഷകനോട് ചോദിച്ചു.
അതേസമയം, സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പശ്ചാത്തലത്തില്‍ ബോളിവുഡ് സംവിധായകരടക്കമുള്ളവര്‍ റിപബ്ലിക്ക് ടിവിക്കെതിരെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."