HOME
DETAILS
MAL
കൊലപാതകത്തില്‍ യാതൊരു ബന്ധവുമില്ല: സി.പി.എം
backup
May 13 2017 | 05:05 AM
കണ്ണൂര്‍: പയ്യന്നൂര്‍ കക്കംപാറ സ്വദേശിയായ ആര്.എസ്.എസ് പ്രവര്ത്തകന് കൊലചെയ്യപ്പെട്ട സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
കൊലപാതകത്തെ സി.പി.
എം ശക്തമായി അപലപിക്കുന്നു. സര്‍വകക്ഷി സമാധാനയോഗത്തിനു ശേഷം ജില്ലയില്‍ പല സ്ഥലങ്ങളിലും ആര്.എസ്.എസിന്റെ ഭാഗത്തു നിന്നു വലിയ പ്രകോപനമുണ്ടായിട്ടും ആത്മസംയമനം പാലിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തിട്ടുള്ളത്. സമാധാനത്തിനു
വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍കൈയെടുക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ കൊലപാതകം ന്യായീകരിക്കത്തക്കതല്ല. കൊലപാതകത്തിലെ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതിന് സമഗ്ര അന്വേഷണം നടത്തണമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."