HOME
DETAILS

ഖത്തറില്‍ 2,892 കോവിഡ് രോഗികള്‍, ആകെ മരണം 225 ആയി

  
backup
October 21 2020 | 17:10 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf

ദോഹ:  ഖത്തറില്‍ 24 മണിക്കൂറിനിടെ 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ യാത്രക്കാരാണ്. 230 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
227 പേര്‍ മാത്രമാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,892 ആയി വര്‍ധിച്ചു. ഇന്നു ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 225 ആയി.

രാജ്യത്ത് ഇതുവരെ 127,093 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 373 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 43 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് പുതുതായി ആരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഇന്ന് 6505 പേരാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 8,99,439 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

അതേ സമയം ഖത്തറിലെ സിദ്റ മെഡിസിനില്‍ ഇനി കോവിഡ് പരിശോധന നടത്താമെന്നറിയിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. പണമടച്ചുള്ള ശേഷം കോവിഡ് പിസിആര്‍ പരിശോധനാ സൗകര്യമാണ് ഇവിടെ ഏര്‍പ്പെടുത്തിയത്.

അപ്പോയിന്റ്‌മെന്റ് വഴി മാത്രമേ സേവനം ലഭ്യമാകുകയുള്ളു. 4003 3333 എന്ന നമ്പറില്‍ വിളിച്ച്് അപ്പോയിന്‍മെന്റ് എടുക്കാം. പിസിആര്‍ പരിശോധനയ്ക്കായി 500 ഖത്തര്‍ റിയാലാണ് ചെലവ് വരുക. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാവും.

കോവിഡുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഹോട്ട്ലൈന്‍ നമ്പറായ 16000 എന്ന ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago