എസ്.ബി.ഐയുടെ ജനവിരുദ്ധ നടപടികള്‍ കേന്ദ്ര ധനമന്ത്രിയെ അറിയിക്കും: തോമസ് ഐസക്
തിരുവനന്തപുരം: എസ്.ബി.ഐയുടെ ജനവിരുദ്ധ നടപടികള്‍ കേന്ദ്ര ധനമന്ത്രിയെയും സ്റ്റേറ്റ് ബാങ്കേഴ്‌സ് മീറ്റിങ്ങിലും അറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി.
എ.എന്‍ ഷംസീറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ഐയിലെ എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് എ.ടി.എം സേവനങ്ങള്‍ക്കും ഫീസ് ഈടാക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മറ്റൊരു രീതിയില്‍ എസ്.ബി.ഐ വ്യാഖ്യാനിച്ചു. ഇടപാടുകാരില്‍നിന്ന് ഫീസ് ഈടാക്കുന്നത് ബാങ്കിന്റെ കിട്ടാക്കടം വര്‍ധിച്ചതിനാലാണ്.
1.60 ലക്ഷത്തിന്റെ നിഷ്‌ക്രിയ ആസ്തിയാണ് എസ്.ബി.ഐക്കുള്ളത്. എല്ലാ ബാങ്കുകളുടെയുംകൂടി നിഷ്‌ക്രിയ ആസ്തി 6.7 ലക്ഷം കോടിയാണ്. എസ്.ബി.ഐയുടെ ജനദ്രോഹ നടപടികൊണ്ട് കറന്‍സി ക്ഷാമം രൂക്ഷമാവുകയാണ്. ഇതിനു കാരണം ജനങ്ങള്‍ കറന്‍സികള്‍ ക്രയവിക്രയം ചെയ്യാത്തതിനാലാണ്. ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കറന്‍സികള്‍ വീടുകളില്‍തന്നെ സൂക്ഷിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍പോലും ലോട്ടറി, ബിവറേജസ് മുതലായവയില്‍നിന്ന് ലഭിക്കുന്ന വരുമാനം നേരിട്ട് ട്രഷറിയിലാണ് അടയ്ക്കുന്നത്.
ബാങ്കുകള്‍ വഴിയുള്ള ഇടപാടുകളിലൂടെ മാത്രമേ പുതിയ കറന്‍സികള്‍ ക്രയവിക്രയം ചെയ്യാനാകൂ. ഈ സംവിധാനം എസ്.ബി.ഐ.യുടെ പുതിയ പരിഷ്‌കാരങ്ങള്‍കൊണ്ട് നിന്നുപോയിരിക്കുകയാണ്.
ഇത് ഗൗരവകരമായ അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. ഇതേവിഷയത്തില്‍ ഹൈബി ഈഡന്‍, എം സ്വരാജ്, പി.ടി തോമസ് എന്നിവരും സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."