ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ക്ക് 14നു പൗരസ്വീകരണം നല്‍കും
നീലേശ്വരം: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞടുക്കപ്പെട്ട നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ക്ക് നീലേശ്വരത്ത് പൗരസ്വീകരണം നല്‍കും. 14ന് വൈകുന്നേരം നാലിനു നീലേശ്വരം മാര്‍ക്കറ്റ് പരിസരത്താണ് സ്വീകരണം. ദഫ്മുട്ടിന്റെ അകമ്പടിയോടെ നീലേശ്വരം ജുമാഅത്ത് പള്ളിയില്‍നിന്നു സമ്മേളന നഗരിയിലേക്കു സ്വീകരിച്ചാനയിക്കും. സ്വാഗതസംഘം ചെയര്മാന് സി.കെ.കെ മാണിയൂരിന്റെ അധ്യക്ഷതയില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര് മഹ്മൂദ് മുസ്ലിയാരെ ആദരിക്കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, നീലേശ്വരം നഗരസഭാ ചെയര്മാന് പ്രൊഫ. കെ.പി ജയരാജന്, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍, കെ.ടി അബ്ദുല്ല ഫൈസി, കെ.സി അബുബക്കര്‍ ബാഖവി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമി പടന്ന സംബന്ധിക്കും.
നീലേശ്വരത്തെയും പരിസര പ്രദേശങ്ങളിലെയും വിവിധ മഹല്ല് ജമാഅത്ത് പ്രതിനിധികള്‍ മഹ്മൂദ് മുസ്ലിയാര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തുമെന്ന് സംഘാടക സമിതി ചെയര്മാന് സി.കെ.കെ മാണിയൂര്‍, കണ്‍വീനര്‍ ഇ.എം കുട്ടി ഹാജി, ട്രഷറര്‍ ഓര്‍ച്ച ഫഹാദ് ഹാജി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."