HOME
DETAILS

ഹൈദരാബാദ് ഭീകരകേന്ദ്രം; ചുമതലയേറ്റ് പിന്നാലെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

  
backup
June 01 2019 | 23:06 PM

%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായി ചുമതലയേല്‍ക്കും മുന്‍പേ വിവാദപ്രസ്താവന നടത്തി തെലങ്കാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ജി. കിഷന്‍ റെഡ്ഡി.
ഹൈദരാബാദ് ഭീകരരുടെ താവളമാണെന്നായിരുന്നു ഇന്നലെ ആഭ്യന്തരസഹമന്ത്രിയായ കിഷന്‍ റെഡ്ഡി പറഞ്ഞത്. ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചുവരികയാണ്. ഭോപ്പാലിലോ ബംഗളൂരുവിലോ ഒരു ഭീകരാക്രമണം അരങ്ങേറിയാല്‍ അതിന്റെ അന്വേഷണം ആദ്യം എത്തുക ഹൈദരാബാദിലാണ്.
സംസ്ഥാന പൊലിസും കേന്ദ്ര അന്വേഷണ ഏജന്‍സിയും രണ്ടുമൂന്നു മാസങ്ങളായി ഹൈദരാബാദില്‍ നിന്ന് നിരവധി ഭീകരരെയാണ് പിടികൂടിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു കിഷന്‍ റെഡ്ഡിയുടെ വാക്കുകള്‍. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഷന്‍ റെഡ്ഡിക്കെതിരെ തെലങ്കാനയിലെ വിവിധ കക്ഷികള്‍ രംഗത്തുവന്നതോടെ പ്രസ്താവന വിവാദമാവുകയും ആഭ്യന്തര സഹമന്ത്രിയുടെ കസേരയില്‍ ഇരുന്ന് ചുമതലയേറ്റെടുത്തതിനു തൊട്ടുപിന്നാലെ കല്ലുകടിയാവുകയും ചെയ്തു. ഇതോടെ കിഷന്‍ റെഡ്ഡിയെ ബി.ജെ.പി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ താക്കീത് നല്‍കി.
രാവിലെ കിഷന്‍ റെഡ്ഡിക്കും മറ്റൊരു സഹമന്ത്രിയായ നിത്യാനന്ദ റായ്ക്കുമൊപ്പം അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റിരുന്നു. ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരുമായും അമിത് ഷാ ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് തന്റെ കീഴിലുള്ള മന്ത്രിയെ അമിത്ഷാ താക്കീത് ചെയ്തത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം അമിത്ഷാ ആദ്യം ചെയ്തതും തന്റെ ജൂനിയര്‍ മന്ത്രിയെ അടക്കിനിര്‍ത്തുകയായിരുന്നു.
സത്യപ്രതിജ്ഞ നടന്ന ദിവസം തന്നെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും ബി.ജെ.പി നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തതിനാണ് അമിത്ഷായുടെ താക്കീത്.
ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഹൈദരാബാദില്‍ തങ്ങുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും കിഷന്‍ റെഡ്ഡി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും ഇഷ്ടംപോലെ വിലസാനുള്ള രാജ്യമല്ല ഇന്ത്യ. ആരാണ് ഇന്ത്യക്കാരന്‍, ആരാണ് ഇവിടെ നുഴഞ്ഞുകയറിയെത്തിയത് എന്നെല്ലാം സര്‍ക്കാര്‍ പരിശോധിക്കുമെന്നും കിഷന്‍ റെഡ്ഡി പറഞ്ഞിരുന്നു. ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസി വിഷയം ഏറ്റെടുത്തതോടെയാണ് കിഷന്‍ റെഡ്ഡിയുടെ പരാമര്‍ശം വിവാദമായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏത് അന്വേഷണ ഏജന്‍സിയാണ് ഹൈദരാബാദ് ഭീകരവാദത്തിനു സുരക്ഷിത ഇടമാണെന്നു പറഞ്ഞതെന്ന് ഉവൈസി ചോദിച്ചിരുന്നു. തെലങ്കാനയോടും ഹൈദരാബാദിനോടുമുള്ള കിഷന്റെ വെറുപ്പാണ് പ്രസ്താവനയ്ക്കു പിന്നില്‍. ഒരു മന്ത്രിയില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പ്രസ്താവനയാണിത്. പക്ഷേ, കിഷനില്‍ നിന്ന് ഇതു പ്രതീക്ഷിക്കുന്നു- ഉവൈസി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago