HOME
DETAILS

കരിപ്പൂര്‍ വിമാനത്താവളം: ഒരു തരിമണ്ണു പോലും ഏറ്റെടുക്കാതെ 4 കോടി ചെലവ്

  
backup
October 22, 2020 | 4:52 AM

karipur-airport456341312


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കാന്‍ സ്ഥാപിച്ച ഓഫിസ് നോക്കുകുത്തി. ഒരു ഡസനോളം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയിട്ട് പത്തുവര്‍ഷം പിന്നിടുന്നു. കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവാക്കിയെന്നല്ലാതെ ഒരിഞ്ചു ഭൂമിപോലും ഏറ്റെടുക്കാന്‍ കഴിയാതെ സ്ഥാപനം കാലം പിന്നിടുകയാണ്.
മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിനു വേണ്ടി പ്രസിഡന്റ് കെ.എം ബഷീര്‍ വിവരവകാശപ്രകാരം നല്‍കിയ ഹരജിയിലെ മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഡെപ്യുട്ടി കലക്ടറും തഹസില്‍ദാറുമടക്കം പന്ത്രണ്ട് ജീവനക്കാര്‍ക്ക് കഴിഞ്ഞ 10 വര്‍ഷമായി ചെലവാക്കിയ ശമ്പളം മാത്രം നാലു കോടിയിലേറെ രൂപ വരും. മറ്റു സൗകര്യങ്ങള്‍ പുറമേയും. ഒരു സെന്റ് ഭൂമി പോലും ഇന്നേവരെ ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല.
2011 ജനുവരിയിലാണ് കരിപ്പൂരില്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്.
ഡപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, രണ്ട് അസിസ്റ്റന്റുമാര്‍, രണ്ട് ക്ലര്‍ക്കുമാര്‍, ഒരു ടൈപിസ്റ്റ്, മൂന്ന് സര്‍വെയര്‍, രണ്ട് ഓഫിസ് അറ്റന്റന്റുമാര്‍ ഇതാണ് ഈ ഓഫിസിലെ ജീവനക്കാരുടെ കണക്ക്.
ഇവരെല്ലാം ഒരു ദശാബ്ദക്കാലം ജോലി ചെയ്തിട്ടും വിമാനത്താവളത്തിനായി ഒരു പിടി മണ്ണുപോലും ഏറെയായില്ല. ഇനി ഇവിടെനിന്നു വിരമിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു നല്‍കണം.
ടെര്‍മിനല്‍ വികസനത്തിനായുള്ള 137 ഏക്കര്‍ ഭൂമിയും കാര്‍ പാര്‍ക്കിങ്ങിനായുള്ള 15.5 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും അക്കാര്യം നീണ്ടുപോവുകയാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ അധികാരപ്പെടുത്തിയ ഏജന്‍സികള്‍ക്ക് പരിസരവാസികളുടെ എതിര്‍പ്പ് കാരണം അതിന് സാധിച്ചില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്.
137 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ അങ്ങാടിക്കടവിലെ ഒരു കോളജിനാണ് അനുവാദം നല്‍കിയിരുന്നത്. 2019 മാര്‍ച്ചില്‍ ഇവരുടെ കാലാവധി കഴിഞ്ഞു. നാട്ടുകരുടെ വിസമ്മതമാണ് ഇവര്‍ മറുപടിയായി നല്‍കിയത്. 15.5 ഏക്കറിന്റെ കാര്യത്തില്‍ കോട്ടയത്തെ ഒരു സ്ഥാപനത്തെയായിരുന്നു പഠനത്തിന് നിശ്ചയിച്ചത്.
ഇക്കൊല്ലം ജൂണില്‍ കാലാവധി കഴിഞ്ഞെങ്കിലും പഠനവുമായി മുന്നോട്ടു പോകാന്‍ വീണ്ടും അവര്‍ അനുവാദത്തിനായി അപേക്ഷിച്ചിരിക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അത്യാവശ്യ വികസനത്തിനായുള്ള ഭൂമി പരിസരവാസികളുമായി ചര്‍ച്ച നടത്തി അവരെ വഞ്ചിക്കാതെ മാന്യമായ വിലനല്‍കി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം അഭിപ്രായപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  6 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  6 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  6 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  6 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  6 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  6 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  6 days ago