HOME
DETAILS
MAL
കൊവിഡ് : പത്താം ക്ലാസ് യോഗ്യതയുള്ള പരീക്ഷ മാറ്റിവെച്ചു, ഫെബ്രുവരിയില്‍ നടത്തും
backup
October 22 2020 | 17:10 PM
തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപ്രാഥമിക പരീക്ഷ കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചതായി പി.എസ്.സി. 2021 ഫെബ്രുവരിയില്‍ പരീക്ഷ നടത്തും.
ഈ പരീക്ഷയുടെ ഓരോഘട്ടത്തിലും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കാണ് പങ്കെടുക്കേണ്ടിവരുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍വ സ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതിനാലും ഓരോഘട്ട പരീക്ഷയ്ക്കും ഏകദേശം 2,000 പരീക്ഷാകേന്ദ്രങ്ങള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡ പ്രകാരം സജ്ജീകരിക്കുന്നതില്‍ പ്രയാസം നേരിടുന്നതിനാലുമാണ് ഈ പരീക്ഷ തല്‍ക്കാലം മാറ്റിവയ്ക്കുന്നതെന്നും പി.എസ്.സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."