ഗോഡ്സെയെ മഹത്വവല്‍ക്കരിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥ
മുംബൈ: മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തെ ചോദ്യം ചെയ്തും അദ്ദേഹത്തിന്റെ ഘാതകന് നാഥുറാം ഗോഡ്സെയെ മഹത്വവല്‍ക്കരിച്ചും ഐ.എ.എസ് ഉദ്യോഗസ്ഥയുടെ ട്വീറ്റ് വിവാദത്തില്‍.
ട്വീറ്റിന് പിന്നാലെ പ്രതിഷേധവുമായി എന്‍.സി.പി രംഗത്തെത്തിയതോടെ തന്റെ കുറിപ്പ് പരിഹാസ്യമായി മാത്രം കണ്ടാല്‍ മതിയെന്ന നിലപാടില്‍ സ്വീകരിക്കണമെന്നാണ് ഉദ്യോഗസ്ഥ പറഞ്ഞത്.
നിധി ചൗധരിയാണ് ഗോഡ്സെ എന്ന ഹാഷ്ടാഗില് മഹാത്മാ ഗാന്ധിയെ നിന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഗാന്ധിജിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്നതിനെ ചോദ്യം ചെയ്താണ് അവര്‍ ട്വീറ്ററില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഗാന്ധിജിയുടെ പ്രതിമകള്‍ തകര്‍ക്കുകയും ചുമരുകളില്‍ തൂങ്ങുന്ന ഫോട്ടോകളും കറന്‍സി നോട്ടിലെ ചിത്രവും ഒഴിവാക്കണമെന്നും അവര്‍ പറയുന്നു.
ബൃഹാന്‍ മുംബൈ കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയെ സര്‍വിസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണം. നാഥുറാം ഗോഡ്സയെ ഉദ്യോഗസ്ഥ മഹ്ത്വവല്ക്കരിച്ചിരിക്കുകയാണ്. ഇത് ഒരിക്കലും സഹിഷ്ണുതയോടെ കാണാനാകില്ല- എന്‍.സി.പി നേതാവ് ജിതേന്ദ്ര അവാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."