HOME
DETAILS
MAL
വിദ്യാര്‍ഥികളുടെ ദുരിതാശ്വാസ അക്കൗണ്ടില്‍ ഫീസ് ഒഴിവാക്കി എസ്.ബി.ഐ
backup
September 14 2018 | 02:09 AM
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിനായി ജഗതി ശാഖയില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടിലെ ഇടപാടുകള്‍ക്ക് യാതൊരുഫീസുകളും ഈടാക്കില്ലെന്ന് എസ്.ബി.ഐ. ജഗതി ശാഖയില്‍ തുടങ്ങിയിട്ടുള്ള 37918513327 എന്ന അക്കൗണ്ട് ഇടപാടുകള്‍ക്കാണ് ചാര്‍ജുകള്‍ ഒഴിവാക്കിയത്.
എല്ലാ ബാങ്കുകളുടെയും നെറ്റ് ബാങ്കിങ്, ക്രഡിറ്റ് കാര്‍ഡ്, ക്യാഷ്, ചെക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങി എല്ലാ നിക്ഷേപങ്ങള്‍ക്കും ഫീസുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള അറിയിപ്പ് ബാങ്കധികൃതര്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. കേരളത്തിലെ എല്ലാ എസ്.ബി.ഐ ശാഖകള്‍ക്കും ഉത്തരവ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."